---
title: "അഴിയൂർ പഞ്ചായത്ത് കേരളോത്സവം; 465 പോയിന്റുമായി നടുചാലിലെ യുവധാര ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാർ"
english_title: "Azhiyur Keraleeyotsavam: Yuvadhara Club Clinches Overall Title with 465 Points"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/391090/azhiyur-keraleeyotsavam-yuvadhara-club-overall-title"
published_at: "2026-11-11T07:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3c74cb145f_azhiyur-keraleeyotsavam-yuvadhara-club-overall-title.jpg"
keywords: ["Keraleeyotsavam", "Azhiyur", "YuvadharaClub", "LocalSports", "YouthFestival"]
---

# അഴിയൂർ പഞ്ചായത്ത് കേരളോത്സവം; 465 പോയിന്റുമായി നടുചാലിലെ യുവധാര ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാർ

> **Lead Summary:** അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ചോമ്പാൽ നടുചാലിലെ യുവധാര ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാരായി. കലാ-കായിക മത്സരങ്ങളിലായി 465 പോയിന്റ് നേടിയാണ് യുവധാര ക്ലബ്ബ് കിരീടം സ്വന്തമാക്കിയത്. 351 പോയിന്റ് നേടിയ ചോമ്പാൽ കമ്പയിൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് റണ്ണർ അപ്പായി.

## Article Content

അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ചോമ്പാൽ നടുചാലിലെ യുവധാര ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാരായി. കലാ-കായിക മത്സരങ്ങളിലായി 465 പോയിന്റ് നേടിയാണ് യുവധാര ക്ലബ്ബ് കിരീടം സ്വന്തമാക്കിയത്. 351 പോയിന്റ് നേടിയ ചോമ്പാൽ കമ്പയിൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് റണ്ണർ അപ്പായി.

കായിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ക്ലബ്ബിനുള്ള ട്രോഫി ആർ.ജി.ബി. ക്ലബ്ബ് കരസ്ഥമാക്കി. കലാമത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ക്ലബ്ബിനുള്ള ട്രോഫിയും യുവധാര നടുചാൽ സ്വന്തമാക്കി.

വിവിധ കലാ-കായിക മത്സരങ്ങളിലൂടെ യുവജനങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കിയ കേരളോത്സവം ആവേശകരമായ മത്സരങ്ങൾക്കാണ് വേദിയായത്.

കേരളോത്സവത്തിന്റെ സമാപന സമ്മേളനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലീല ഉദ്ഘാടനം ചെയ്തു. കേരളോത്സവം വർക്കിങ് ചെയർമാൻ പി.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ കരോടി, പി. ശ്രീധരൻ, പ്രമോദ് മാട്ടാണ്ടി, ടി.ടി. രജനി, എം.പി. ബാബു, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, ശ്രീധരൻ കൈപ്പാട്ടിൽ, കെ.പി. ജയകുമാർ, എ.കെ. സൈനുദ്ദീൻ, മുസ്തഫ പള്ളിയത്ത്, റഫീഖ് അഴിയൂർ, കെ. പ്രശാന്ത്, ടി.പി. ഫസൽ, ഇ.കെ. അനീഷ് കുമാർ എന്നിവർ സംസാരിച്ചു.

Yuvadhara Club from Naduchal, Chombal, emerged overall champions at the Azhiyur Grama Panchayat Keraleeyotsavam with 465 points across arts and sports events. Chombal Combine Arts and Sports Club finished runner-up with 351 points, while R.G.B. Club won the sports trophy and Yuvadhara also topped the arts category.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/391090/azhiyur-keraleeyotsavam-yuvadhara-club-overall-title)