---
title: "വോട്ടർമാരെ പുറത്താക്കിയ നടപടിക്കെതിരെ വടകരയിൽ ആർ.ജെ.ഡി.യുടെ അഗ്നിവലയ പ്രതിഷേധം; സ്വാഗതസംഘം രൂപീകരിച്ചു"
english_title: "RJD to Hold Fire Circle Protest in Vadakara Against Voter Roll Exclusions"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/391114/vadakara-rjd-fire-circle-protest-voter-roll"
published_at: "2026-11-11T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3fccbea99e_vadakara-rjd-fire-circle-protest-voter-roll.jpg"
keywords: ["RJD", "Vadakara", "VoterRoll", "JantarMantar", "Democracy"]
---

# വോട്ടർമാരെ പുറത്താക്കിയ നടപടിക്കെതിരെ വടകരയിൽ ആർ.ജെ.ഡി.യുടെ അഗ്നിവലയ പ്രതിഷേധം; സ്വാഗതസംഘം രൂപീകരിച്ചു

> **Lead Summary:** **വടകര : എ**സ് ഐ ആറിന്റെ പേരിൽ കോടിക്കണക്കിന് വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്നും പുറത്താക്കിയ നടപടിക്കെതിരെ ഡൽഹിയിലെ ജന്ധർ മന്തറിൽ നടക്കുന്ന സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രീയ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ അഗ്നി വലയം സൃഷ്ടിക്കുന്നു.

## Article Content

**വടകര : എ**സ് ഐ ആറിന്റെ പേരിൽ കോടിക്കണക്കിന് വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്നും പുറത്താക്കിയ നടപടിക്കെതിരെ ഡൽഹിയിലെ ജന്ധർ മന്തറിൽ നടക്കുന്ന സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രീയ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ അഗ്നി വലയം സൃഷ്ടിക്കുന്നു.

നവംബർ 21 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് വടകര ഗാന്ധി പ്രതിമയ്ക്ക് സമീപത്തു നിന്നും പ്രകടനമായി പുതിയ സ്റ്റാൻഡിൽ എത്തുന്ന പ്രവർത്തകർ ജനാധിപത്യം സംരക്ഷിക്കുന്നതിനായി അഗ്നി കൊണ്ട് വലയം സൃഷ്ടിക്കും. മഗ്സസെ അവാർഡ് ജേതാവും പ്രമുഖ ഗാന്ധിയൻ സോഷ്യലിസ്റ്റുമായ സന്ദീപ് പാണ്ഡെ ഉദ്ഘാടനം ചെയ്യും.

സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം പി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ കെ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വ ബൈജു രാഘവൻ,എൻ കെ അജിത് കുമാർ, പ്രസാദ് വിലങ്ങിൽ,പറമ്പത്ത് രാജൻ, വി.പി. നാണു,സി.കുമാരൻ,കൈപ്പാട്ടിൽ ശ്രീധരൻ, എം സതി, പി.പി. പ്രസീത് കുമാർ,അജിതാ വിനോദ്, ശശി പതേരി,നെല്ലോളി ചന്ദ്രൻ, ഉഷ ചാത്തൻകണ്ടി രഞ്ജിത്ത് കാരാട്ട് എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി പി.പ്രദീപ് കുമാർ (ചെയർമാൻ )കെ കെ കൃഷ്ണൻ (ജനറൽ കൺവീനർ )എൻ കെ അജിത് കുമാർ (ഖജാൻജി)എന്നിവർ ഭാരവാഹികളായി 101 അംഗസംഘം കമ്മിറ്റി രൂപീകരിച്ചു.

RJD’s Vadakara constituency committee will stage a fire circle protest on November 21 in solidarity with the protests at Jantar Mantar against the removal of voters from the electoral roll under the name of SIR. The march will begin near the Vadakara Gandhi statue and conclude at the New Stand, where the fire circle will be formed to defend democracy.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/391114/vadakara-rjd-fire-circle-protest-voter-roll)