---
title: "പുതിയാപ്പ് ഫെസ്റ്റ് നവംബർ 22 മുതൽ; ലോഗോ പ്രകാശനം ചെയ്ത്  ബിനീഷ് കൊടിയേരി"
english_title: "Puthiyappu Fest from November 22; Logo Unveiled by Binish Kodiyeri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/391179/puthiyappu-fest-logo-unveiled-november-22-"
published_at: "2026-11-11T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af4398eb89f9_puthiyappu-fest-logo-unveiled-november-22.jpg"
keywords: ["PuthiyappuFest", "BinishKodiyeri", "CulturalFestival", "FilmFestival", "KeralaEvents"]
---

# പുതിയാപ്പ് ഫെസ്റ്റ് നവംബർ 22 മുതൽ; ലോഗോ പ്രകാശനം ചെയ്ത്  ബിനീഷ് കൊടിയേരി

> **Lead Summary:** **വടകര: ** നവംബർ 22 മുതൽ 28 വരെ നടക്കാനിരിക്കുന്ന 'പുതിയാപ്പ് ഫെസ്റ്റി'ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. പ്രമുഖ സിനിമാ നടനും സാംസ്കാരിക പ്രവർത്തകനുമായ ബിനീഷ് കൊടിയേരി ചടങ്ങിൽ ലോഗോ പ്രകാശനം നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ പി.കെ. സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ ജിനേഷ് കെ.പി., ലീബ പി.പി., പ്രീത പി.ടി., ദിനിൽ കുമാർ പി.കെ. എന്നിവർ സംസാരിച്ചു.

## Article Content

**വടകര: ** നവംബർ 22 മുതൽ 28 വരെ നടക്കാനിരിക്കുന്ന 'പുതിയാപ്പ് ഫെസ്റ്റി'ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. പ്രമുഖ സിനിമാ നടനും സാംസ്കാരിക പ്രവർത്തകനുമായ ബിനീഷ് കൊടിയേരി ചടങ്ങിൽ ലോഗോ പ്രകാശനം നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ പി.കെ. സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ ജിനേഷ് കെ.പി., ലീബ പി.പി., പ്രീത പി.ടി., ദിനിൽ കുമാർ പി.കെ. എന്നിവർ സംസാരിച്ചു.

നവംബർ 22 മുതൽ 28 വരെ നീളുന്ന ഫെസ്റ്റിവലിൽ സിനിമാ-നാടക പ്രവർത്തകരായ സന്തോഷ് കീഴാറ്റൂർ, പി.പി. കുഞ്ഞികൃഷ്ണൻ, സുരേഷ് ബാബു ശ്രീസ്ഥ, സാംസ്കാരിക പ്രവർത്തകരായ പ്രൊഫ. എ.ജി. ഒലീന, പി.എം. ദിനേശൻ, കാവുമ്പായി നാരായണൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

ലൈവ് മ്യൂസിക് ഷോ, നാടകം, നാടൻപാട്ട്, മാജിക്, ഷെഷൈൻ, പ്രാദേശിക കലാകാരന്മാരുടെയും കുട്ടികളുടെയും കലാപരിപാടികൾ, ചലച്ചിത്രോത്സവം എന്നിവ ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. ഇതിനുപുറമേ പുസ്തകോത്സവം, കാർഷിക പ്രദർശനം, ഫുഡ് ഫെസ്റ്റിവൽ, കുടുംബശ്രീ ഉൽപ്പന്ന സ്റ്റാളുകൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.

The official logo of the Puthiyappu Fest, scheduled from November 22 to 28, was unveiled by actor and cultural activist Binish Kodiyeri. The festival will feature music, theatre, folk performances, a film festival, book fair, agricultural exhibition, food festival and stalls by Kudumbashree units.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/391179/puthiyappu-fest-logo-unveiled-november-22-)