---
title: " മാധ്യമ പ്രവര്‍ത്തകന്റേയും ഭാര്യയുടേയും ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി ; വടകര പൊലീസ്  കേസെടുത്തു"
english_title: "Threatens to morph and spread photos of journalist and wife; Vadakara Police The case was registered"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3912/threatens-to-morph-and-spread-photos-of-journalist-and-wife-vadakara-police-the-case-was-registered"
published_at: "2021-10-07T11:15:00+05:30"
category: "Vatakara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615fe8261dab5_vatakara police .jpg"
keywords: []
---

#  മാധ്യമ പ്രവര്‍ത്തകന്റേയും ഭാര്യയുടേയും ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി ; വടകര പൊലീസ്  കേസെടുത്തു

> **Lead Summary:** വടകര : ഹോട്ടലിനുമുന്നില്‍ നില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകന്റെയും ഗര്‍ഭിണിയായ ഭാര്യയുടെയും ചിത്രം മൊബൈല്‍ഫോണില്‍ പകര്‍ത്തിയതിനു പിന്നാലെ മൂന്നംഗസംഘം ഇരുവരെയും അസഭ്യംപറയുകയും ചിത്രം മോര്‍ഫ്‌ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു.

## Article Content

വടകര : ഹോട്ടലിനുമുന്നില്‍ നില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകന്റെയും ഗര്‍ഭിണിയായ ഭാര്യയുടെയും ചിത്രം മൊബൈല്‍ഫോണില്‍ പകര്‍ത്തിയതിനു പിന്നാലെ മൂന്നംഗസംഘം ഇരുവരെയും അസഭ്യംപറയുകയും ചിത്രം മോര്‍ഫ്‌ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു.

ജന്മഭൂമി വടകര ലേഖകന്‍ ബി. നവനീതകൃഷ്ണനാണ് വടകര പോലീസില്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ വടകര എം.ആര്‍.എ. ഹോട്ടലിനുമുന്നിലാണ് സംഭവം. ഇവിടെ ഭാര്യയ്‌ക്കൊപ്പം ഭക്ഷണത്തിന് ഓര്‍ഡര്‍ചെയ്ത് പാഴ്‌സല്‍ കൗണ്ടറിനുമുന്നില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍വന്ന് മൊബൈല്‍ഫോണില്‍ ഇരുവരുടെയും ചിത്രങ്ങളെടുത്തു.

പുറത്തേക്കുപോയ ഇയാളെ വിളിച്ച് കാര്യങ്ങള്‍ ചോദിക്കുകയും ഫോണ്‍ പരിശോധിക്കുകയും ചെയ്തപ്പോള്‍ മൂന്നുചിത്രങ്ങള്‍ കണ്ടു. ഇത് ഡിലീറ്റ് ചെയ്യിപ്പിച്ചശേഷം തിരികെ ഹോട്ടലിലെത്തി ഭക്ഷണംവാങ്ങി പുറത്തിറങ്ങിയപ്പോള്‍ ഫോട്ടോയെടുത്തയാളും സുഹൃത്തുക്കളും എത്തി തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഡിലീറ്റ് ചെയ്ത ഫോട്ടോ തിരിച്ചെടുത്ത് മോര്‍ഫ്‌ചെയ്ത് പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3912/threatens-to-morph-and-spread-photos-of-journalist-and-wife-vadakara-police-the-case-was-registered)