---
title: "ദീർഘകാല സേവനത്തിന് ആദരം; വടകരയിൽ പെൻഷൻ പറ്റി പിരിഞ്ഞ മോട്ടോർ തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിച്ചു"
english_title: "Motor workers who retired on pension honoured in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/391483/vadakara-motor-workers-honoured-pension"
published_at: "2026-11-13T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6e7e844317_vadakara-motor-workers-honoured-pension.jpg"
keywords: ["MotorWorkers", "Vadakara", "Pension", "KeralaNews", "WelfareBoard"]
---

# ദീർഘകാല സേവനത്തിന് ആദരം; വടകരയിൽ പെൻഷൻ പറ്റി പിരിഞ്ഞ മോട്ടോർ തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിച്ചു

> **Lead Summary:** ** വടകര :** കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വടകര പുതിയ ബസ്റ്റാൻഡിൽ വെച്ച് ദീർഘകാല സർവീസോടു കൂടി പെൻഷൻ പറ്റി പിരിഞ്ഞു പോയ മോട്ടോർ തൊഴിലാളികളെ ആദരിച്ചു. വടകര മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വത്സരാജൻ പെൻഷൻ ഉത്തരവ് കൈമാറി തൊഴിലാളികളെ പൊന്നാട അണിയിച്ചു.

## Article Content

** വടകര :** കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വടകര പുതിയ ബസ്റ്റാൻഡിൽ വെച്ച് ദീർഘകാല സർവീസോടു കൂടി പെൻഷൻ പറ്റി പിരിഞ്ഞു പോയ മോട്ടോർ തൊഴിലാളികളെ ആദരിച്ചു. വടകര മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വത്സരാജൻ പെൻഷൻ ഉത്തരവ് കൈമാറി തൊഴിലാളികളെ പൊന്നാട അണിയിച്ചു.

ജനീഷ്. കെ. വി സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വിദ്യ. ടി അധ്യക്ഷതയും വഹിച്ചു. പരിപാടിയിൽ സർവ്വശ്രീ. സോമശേഖരൻ (സി ഐ ടി യു )ഇ ടി കെ ഇബ്രാഹിം ( എസ് ടി യു ), രഞ്ജിത്ത് കണ്ണോത്ത് ( പ്രസിഡന്റ്‌, മോട്ടോർ തൊഴിലാളി ഫെഡറേഷൻ,ഐഎൻടിയുസി വടകര ), മടപ്പള്ളി മോഹനൻ ( വർക്കിംഗ്‌ പ്രസിഡന്റ്‌, മോട്ടോർ തൊഴിലാളി അസോസിയേഷൻ ), സജീവ് കുമാർ. പി ( മോട്ടോർ തൊഴിലാളി ഫെഡറേഷൻ, സംസ്ഥാന കമ്മിറ്റി അംഗം, എ ഐ ടി യു സി )പ്രസാദ് വിലങ്ങിൽ ( എച്ച് എം എസ് ), ജിജു കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ജിൻസി കെ നന്ദി അറിയിച്ചു.

The Kerala Motor Workers Welfare Fund Board’s Kozhikode district office honoured motor workers who retired after long years of service at Vadakara New Bus Stand. Vadakara Motor Vehicle Inspector Valsarajan handed over pension orders and felicitated the retirees with shawls at the ceremony.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/391483/vadakara-motor-workers-honoured-pension)