---
title: "ജന്ദർമന്ദർ സമരത്തിന് ഐക്യദാർഢ്യം; 'അഗ്നി വലയം' പരിപാടിയിൽ ഏറാമലയിൽ നിന്ന് 500 പേർ പങ്കെടുക്കും"
english_title: "Solidarity with Jantar Mantar Protest; 500 from Eramala to Join 'Agni Valayam'"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/391596/jantar-mantar-solidarity-agni-valayam-eramala"
published_at: "2026-11-14T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af80c16792fe_jantar-mantar-solidarity-agni-valayam-eramala.jpg"
keywords: ["JantarMantar", "RJD", "Vadakara", "Eramala", "ProtestSolidarity"]
---

# ജന്ദർമന്ദർ സമരത്തിന് ഐക്യദാർഢ്യം; 'അഗ്നി വലയം' പരിപാടിയിൽ ഏറാമലയിൽ നിന്ന് 500 പേർ പങ്കെടുക്കും

> **Lead Summary:** **ഓർക്കാട്ടേരി: **ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജന്ദർ മന്ദറിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രീയ ജനതാ ദൾ വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ 21 നടത്തുന്ന അഗ്നി വലയം പരിപാടിയിൽ ഏറാമല പഞ്ചായത്തിൽ നിന്നും 500 പേരെ പങ്കെടുപ്പിക്കുമെന്ന് പഞ്ചായത്ത് കമ്മിറ്റി തിരുമാനിച്ചു.

## Article Content

**ഓർക്കാട്ടേരി: **ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജന്ദർ മന്ദറിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രീയ ജനതാ ദൾ വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ 21 നടത്തുന്ന അഗ്നി വലയം പരിപാടിയിൽ ഏറാമല പഞ്ചായത്തിൽ നിന്നും 500 പേരെ പങ്കെടുപ്പിക്കുമെന്ന് പഞ്ചായത്ത് കമ്മിറ്റി തിരുമാനിച്ചു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.. ജില്ലാ കമ്മിറ്റി അംഗം പി.പ്രദീപ് കുമാർ പരിപാടി വിശദീകരിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.കെ.കൃഷ്ണൻ, സി. കുമാരൻ, പ്രസാദ് വിലങ്ങിൽ,പി.പി. പ്രസീത് കുമാർ, നെല്ലോളി ചന്ദ്രൻ, കെ.എം പവിത്രൻ, രാജൻ കുറുന്താറത്ത്,പി കെ കുമാരൻ,എം.കെ. വിജേഷ് എന്നിവർ സംസാരിച്ചു.

The Rashtriya Janata Dal Vadakara mandalam committee announced a solidarity event in support of the protest at Jantar Mantar demanding Gyanesh Kumar’s removal. The Eramala panchayat committee decided to send 500 participants to the ‘Agni Valayam’ programme on the 21st.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/391596/jantar-mantar-solidarity-agni-valayam-eramala)