---
title: "ജീവനായി തിരച്ചിൽ; തിരുവള്ളൂർ ചാനിയംകടവ് പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ ചാടി, രാത്രി വൈകിയും തിരച്ചിൽ തുടരുന്നു"
english_title: "Search Underway After Man Jumps From Thiruvallur Chaniyamkadavu Bridge"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/391764/thiruvallur-chaniyamkadavu-bridge-jump-search"
published_at: "2026-11-15T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9eea8eb4bd_thiruvallur-chaniyamkadavu-bridge-jump-search.jpg"
keywords: ["FireAndRescue", "Vadakara", "Perambra", "RiverSearch", "BridgeIncident"]
---

# ജീവനായി തിരച്ചിൽ; തിരുവള്ളൂർ ചാനിയംകടവ് പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ ചാടി, രാത്രി വൈകിയും തിരച്ചിൽ തുടരുന്നു

> **Lead Summary:** വടകര: വടകരയ്ക്ക് അടുത്ത് തിരുവള്ളൂർ ചാനിയംകടവ് പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടിയതായി റിപ്പോർട്ട്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം.

## Article Content

വടകര: വടകരയ്ക്ക് അടുത്ത് തിരുവള്ളൂർ ചാനിയംകടവ് പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടിയതായി റിപ്പോർട്ട്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം.

സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പുഴയിൽ തിരച്ചിൽ ആരംഭിച്ചു.

രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. സംഭവമറിഞ്ഞ് നിരവധി നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. പുഴയിൽ ചാടിയ വ്യക്തിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

രണ്ടു മാസം മുൻപ് പേരാമ്പ്ര സ്വദേശി ഈ പാലത്തിൽ നിന്നും ചാടി മരിച്ചിരുന്നു. അയാളെ പ്രദേശത്തെ ആളുകൾ രക്ഷപ്പെടുത്താൻ പുഴയിൽ ചാടിയ വാർത്ത വലിയ പ്രാധാന്യം നേടിയിരുന്നു.

[https://www.facebook.com/share/v/1E1J5jfECT/?mibextid=wwXIfr](https://www.facebook.com/share/v/1E1J5jfECT/?mibextid=wwXIfr)

A person reportedly jumped into the river from the Thiruvallur Chaniyamkadavu bridge near Vadakara around 7 p.m. Fire and rescue teams from Perambra reached the spot and continued searching late into the night.

The individual has not yet been identified, and no further details are available at this stage.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/391764/thiruvallur-chaniyamkadavu-bridge-jump-search)