---
title: "ജീവൻ പൊലിഞ്ഞു; വടകര ചാനിയംകടവ് പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി"
english_title: "Body of Man Who Jumped into Vadakara Chaniyamkadavu River Found"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/391782/vadakara-chaniyamkadavu-river-body-found"
published_at: "2026-11-16T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa72ac982c6_vadakara-chaniyamkadavu-river-body-found.jpg"
keywords: ["VadakaraNews", "KeralaNews", "RiverTragedy", "FireForce", "Thiruvallur"]
---

# ജീവൻ പൊലിഞ്ഞു; വടകര ചാനിയംകടവ് പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** തിരുവള്ളൂർ: തിരുവള്ളൂർ ചാനിയംകടവ് പാലത്തിൽ നിന്ന് ഇന്നലെ രാത്രി പുഴയിൽ ചാടിയ കരിമ്പാലൻകണ്ടി രാജന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി.

## Article Content

തിരുവള്ളൂർ: തിരുവള്ളൂർ ചാനിയംകടവ് പാലത്തിൽ നിന്ന് ഇന്നലെ രാത്രി പുഴയിൽ ചാടിയ കരിമ്പാലൻകണ്ടി രാജന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി.

പേരാമ്പ്രയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഇന്നലെ രാത്രി പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചു.

ഇന്ന് രാവിലെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വടകര ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തിരുവള്ളൂരിലെ പച്ചക്കറിക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു രാജൻ. ഭാര്യ: ശോഭ. മകൻ: ജിഷ്ണു രാജ്.

രണ്ട് മാസം മുമ്പ് പേരാമ്പ്ര സ്വദേശിയും ഇതേ പാലത്തിൽ നിന്ന് ചാടി മരിച്ചിരുന്നു. അന്ന് അയാളെ രക്ഷപ്പെടുത്താൻ നാട്ടുകാർ പുഴയിൽ ചാടിയ വാർത്ത വലിയ പ്രാധാന്യം നേടിയിരുന്നു.

ഇടയ്ക്കിടെ ഈ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയുള്ള മരണങ്ങൾ വർധിച്ചതിനെ തുടർന്ന് തിരുവള്ളൂർ, ചെറുവണ്ണൂർ പഞ്ചായത്തുകൾ ചേർന്ന് പാലത്തിൽ സുരക്ഷാ സംവിധാനം നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഇത് എത്രയും വേഗം നിർമിക്കണമെന്ന് നാട്ടുകാർ വീണ്ടും ആവശ്യപ്പെടുന്നു.

The body of Rajan, who jumped into the river from Chaniyamkadavu bridge in Thiruvallur, was found on Saturday morning. Fireforce personnel and local residents carried out the search after an earlier overnight attempt failed, and the body was shifted to the Vadakara Government Hospital mortuary.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/391782/vadakara-chaniyamkadavu-river-body-found)