---
title: "ഇനിയും ജീവൻ പൊലിയണോ? ചാനിയംകടവ് പാലത്തിൽ നിന്ന് ഒൻപത് ജീവനുകൾ നഷ്ടമായിട്ടും അധികൃതർ ഉണരുന്നില്ല"
english_title: "Chaniyamkadavu Bridge Safety Demands Grow After Nine Deaths"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/391872/chaniyamkadavu-bridge-safety-demand"
published_at: "2026-11-16T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb05ae79409_chaniyamkadavu-bridge-safety-demand.jpg"
keywords: ["KeralaNews", "BridgeSafety", "PWD", "SuicidePrevention", "Vadakara"]
---

# ഇനിയും ജീവൻ പൊലിയണോ? ചാനിയംകടവ് പാലത്തിൽ നിന്ന് ഒൻപത് ജീവനുകൾ നഷ്ടമായിട്ടും അധികൃതർ ഉണരുന്നില്ല

> **Lead Summary:** വടകര: തിരുവള്ളൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചാനിയംകടവ് പാലം ആത്മഹത്യാ മുനമ്പായി മാറുകയാണോ? എന്ന ആശങ്കയിലാണ് നാട്ടുകാർ. പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയുള്ള മരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തര സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിൽ പ്രതിഷേധം ഉയരുകയാണ്.

## Article Content

വടകര: തിരുവള്ളൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചാനിയംകടവ് പാലം ആത്മഹത്യാ മുനമ്പായി മാറുകയാണോ? എന്ന ആശങ്കയിലാണ് നാട്ടുകാർ. പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയുള്ള മരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തര സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിൽ പ്രതിഷേധം ഉയരുകയാണ്.

***

Image caption: A conceptual image of the safety railing that should be on the bridge*

ഇതുവരെ ഒൻപത് പേരാണ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി മരിച്ചതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയുള്ള സംഭവങ്ങൾ പ്രദേശത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രണ്ട് മാസം മുമ്പ് പേരാമ്പ്ര സ്വദേശിയായ ഒരാൾ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയിരുന്നു.

ഇയാളെ രക്ഷപ്പെടുത്താൻ പ്രദേശവാസികൾ പുഴയിലേക്ക് എടുത്തുചാടിയ സംഭവം അന്ന് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും അപകടങ്ങൾ തടയുന്നതിനുള്ള സ്ഥിരമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതാണ് നാട്ടുകാരെ പ്രതിഷേധത്തിലേക്ക് നയിക്കുന്നത്.

പാലത്തിന്റെ ഇരുവശങ്ങളിലും സുരക്ഷാ വേലികളും സുരക്ഷാ വലയും സ്ഥാപിക്കണമെന്ന ആവശ്യം നാട്ടുകാർ നേരത്തേ തന്നെ ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി തിരുവള്ളൂർ, ചെറുവണ്ണൂർ പഞ്ചായത്തുകൾ സംയുക്തമായി സുരക്ഷാ സംവിധാനം ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും PWD അധികൃതർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ പ്രവൃത്തി ആരംഭിക്കാത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.

ഇക്കാര്യത്തിൽ ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ട്രൂവിഷൻ റിപ്പോർട്ടറോട് പറഞ്ഞത്, പാലത്തിൽ സുരക്ഷാ സംവിധാനം ഒരുക്കേണ്ടത് PWD ആണെന്നും ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ടെന്നുമാണ്. അതേസമയം, വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പുതിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനം ഒരുക്കുന്ന പ്രവൃത്തി ഇനിയും നീട്ടിക്കൊണ്ടുപോകരുതെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലും സുരക്ഷാ വലയം, ഉയരമുള്ള സുരക്ഷാ വേലികൾ, മറ്റ് പ്രതിരോധ സംവിധാനങ്ങൾ എന്നിവ അടിയന്തരമായി സ്ഥാപിക്കണം.

അധികൃതരുടെ അനാസ്ഥ ഇനിയും ആവർത്തിക്കരുതെന്നും ഒൻപത് ജീവനുകൾ നഷ്ടപ്പെട്ടിട്ടും നടപടി വൈകുന്നതിന് ഉത്തരവാദികൾ മറുപടി പറയണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഇനിയൊരു ജീവൻ കൂടി നഷ്ടപ്പെട്ടതിനുശേഷമാണോ അധികൃതർ ഉണരേണ്ടത്? എന്ന ചോദ്യമാണ് ഇപ്പോൾ ചാനിയംകടവിൽ ഉയരുന്നത്.

A conceptual image of the safety railing that should be on the bridge.
മാനസിക സമ്മർദം അനുഭവപ്പെടുന്നവർ സഹായം തേടുക. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ടെലി മനസ് ഹെൽപ്‌ലൈൻ: *14416***

Residents are demanding urgent safety measures on the Chaniyamkadavu bridge, which connects Thiruvallur and Cheruvannur panchayats, after repeated suicide deaths from the site. Despite repeated petitions to the authorities and the PWD, no permanent protective system has been installed yet.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/391872/chaniyamkadavu-bridge-safety-demand)