---
title: "തുഞ്ചൻ സാഹിത്യ പുരസ്കാരം ശശി കളരിയേലിന് സമർപ്പിച്ചു"
english_title: "The Thunchan Literary Award was presented to Shashi Kalariel"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39196/the-thunchan-literary-award-was-presented-to-shashi-kalariel"
published_at: "2022-04-25T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62664078d2dcc_Untitled-1.jpg"
keywords: []
---

# തുഞ്ചൻ സാഹിത്യ പുരസ്കാരം ശശി കളരിയേലിന് സമർപ്പിച്ചു

> **Lead Summary:** **വടകര : **നവാഗതരായ എഴുത്തുകാർക്കു കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി നൽകുന്ന പ്രഥമ തുഞ്ചൻ സാഹിത്യ പുരസ്കാരം 'അമൃതായനം' എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ശശി കളരിയേലിന് പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ സമർപ്പിച്ചു.

## Article Content

**വടകര : **നവാഗതരായ എഴുത്തുകാർക്കു കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി നൽകുന്ന പ്രഥമ തുഞ്ചൻ സാഹിത്യ പുരസ്കാരം 'അമൃതായനം' എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ശശി കളരിയേലിന് പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ സമർപ്പിച്ചു.

10001 രൂപയും ,ശില്പവും അടങ്ങുന്നതാണ് തുഞ്ചൻ പുരസ്കാരം . മഹാരോഗങ്ങളുടെ കാലം മാനവികതയിലേക്ക് തിരിച്ചു പോകാനുള്ള പ്രേരണയായി മനുഷ്യർക്ക് മാറേണ്ടതാണെന്ന് പി.സുരേന്ദ്രൻ പറഞ്ഞു.

രോഗത്തിനു മുന്നിൽ വംശമെന്നോ ,ഗോത്രമെന്നോ ,രാഷ്ട്രീയമെന്നോ ഉള്ള വ്യത്യാസമില്ല. നിസ്സഹരായ മനുഷ്യരുടെ കരച്ചിലുകൾ മാത്രമേ ഉള്ളൂ. മനുഷ്യൻ്റെ അഹങ്കാരം എന്നത് ഒരു കാൻസർ ആശുപത്രിയുടെ മുന്നിൽ നിൽക്കുമ്പോൾ തകർന്ന് അടിയേണ്ടതാണ്.

എന്നിട്ടും മനുഷ്യൻ രോഗങ്ങളിൽ നിന്നും മാനവികതയുടെ പാഠങ്ങൾ പഠിക്കുന്നില്ല എന്നത് ഒരു തീരാവേദനയായി മാറുകയും ചെയ്യുന്നു . ശശി കളരിയേലിൻ്റെ 'അമൃതായന'ത്തിന് തുഞ്ചൻ പുരസ്കാരം നൽകി സംസാരിക്കുകയായിരുന്നു പ്രമുഖ എഴുത്തുകാരൻ പി.സുരേന്ദ്രൻ ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജൂറി ചെയർമാൻ കുഞ്ഞിക്കണ്ണൻ വാണിമേൽ മുഖ്യ പ്രഭാഷണം നടത്തി . മണിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.ശശിധരൻ , പി.കെ.ബിന്ദു , ജി.കെ. ഒതയോത്ത് , പി.ഇസ്മായിൽ ചില്ല , പി.എം.പ്രേംകുമാർ , സൈദ് കുറുന്തോടി , പ്രതാപ് മോണാലിസ എന്നിവർ പ്രസംഗിച്ചു . ലൈബ്രറി സെക്രട്ടരി ടി.പി.രാജീവൻ സ്വാഗതവും , വി.ടി. ലെനിൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39196/the-thunchan-literary-award-was-presented-to-shashi-kalariel)