---
title: "ആമസോണിൽ അരലക്ഷത്തോളം വിലയുള്ള ഫോൺ ഓർഡർ ചെയ്തു; വടകര സ്വദേശിക്ക് ലഭിച്ചത് പഴകിയ ഡമ്മി ഫോൺ, പരാതിയുമായി ഉപഭോക്താവ്"
english_title: "Vadakara Man Says Amazon Delivered Old Dummy Phone Instead of ₹50,000 Smartphone"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/392040/amazon-dummy-phone-vadakara-complaint"
published_at: "2026-11-17T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc7f4af0a08_amazon-dummy-phone-vadakara-complaint.jpg"
keywords: ["AmazonIndia", "ConsumerComplaint", "Vadakara", "SmartphoneDelivery", "EcommerceIssue"]
---

# ആമസോണിൽ അരലക്ഷത്തോളം വിലയുള്ള ഫോൺ ഓർഡർ ചെയ്തു; വടകര സ്വദേശിക്ക് ലഭിച്ചത് പഴകിയ ഡമ്മി ഫോൺ, പരാതിയുമായി ഉപഭോക്താവ്

> **Lead Summary:** വടകര: ആമസോണിലൂടെ അരലക്ഷത്തോളം രൂപ വിലവരുന്ന സ്മാർട്ട്ഫോൺ ഓർഡർ ചെയ്ത വടകര സ്വദേശിക്ക് ലഭിച്ചത് പഴകിയ ഡമ്മി ഫോണെന്ന് പരാതി. വടകര സ്വദേശി എം.ആർ. ഹരികൃഷ്ണനാണ് പുതിയ ഓപ്പോ ഫോണിന് പകരം വിവോയുടെ ഡമ്മി ഫോൺ ലഭിച്ചതായി പരാതിപ്പെട്ടത്. ആമസോണിന്റെ വടകരയിലെ വെയർഹൗസിൽ നേരിട്ടെത്തി ഡെലിവറി ഏറ്റുവാങ്ങിയപ്പോഴാണ് സംഭവം.

## Article Content

വടകര: ആമസോണിലൂടെ അരലക്ഷത്തോളം രൂപ വിലവരുന്ന സ്മാർട്ട്ഫോൺ ഓർഡർ ചെയ്ത വടകര സ്വദേശിക്ക് ലഭിച്ചത് പഴകിയ ഡമ്മി ഫോണെന്ന് പരാതി. വടകര സ്വദേശി എം.ആർ. ഹരികൃഷ്ണനാണ് പുതിയ ഓപ്പോ ഫോണിന് പകരം വിവോയുടെ ഡമ്മി ഫോൺ ലഭിച്ചതായി പരാതിപ്പെട്ടത്. ആമസോണിന്റെ വടകരയിലെ വെയർഹൗസിൽ നേരിട്ടെത്തി ഡെലിവറി ഏറ്റുവാങ്ങിയപ്പോഴാണ് സംഭവം.

കഴിഞ്ഞ 31നാണ് ഹരികൃഷ്ണൻ അരലക്ഷത്തോളം രൂപ വിലവരുന്ന ഓപ്പോ റെനോ 16സി സ്മാർട്ട്ഫോൺ ഓർഡർ ചെയ്തത്. ഡെലിവറി സമയത്ത് സ്ഥലത്തുണ്ടാകാൻ കഴിയാത്തതിനാൽ വെയർഹൗസിലെത്തി ഫോൺ ഏറ്റുവാങ്ങാൻ തീരുമാനിക്കുകയായിരുന്നു. എക്സ്ചേഞ്ച് ഓഫറിന്റെ ഭാഗമായി പഴയ വൺപ്ലസ് നോർഡ് സി.ഇ 3 5ജി ഫോൺ കൈമാറുകയും ബാക്കി തുകയായ 40,430 രൂപ അടയ്ക്കുകയും ചെയ്തു.

തുടർന്ന് സിം കാർഡ് ഇടുന്നതിനായി പാക്കറ്റ് തുറന്നപ്പോഴാണ് ഓർഡർ ചെയ്ത ഫോണിന് പകരം പഴകിയ വിവോ ഡമ്മി ഫോൺ കണ്ടെത്തിയത്. ഡെലിവറി ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു പാക്കറ്റ് തുറന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ഉപഭോക്തൃ സേവന വിഭാഗത്തിൽ പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു. പാക്കറ്റ് തുറന്നതിന്റെ സിസിടിവി ദൃശ്യങ്ങളും വെയർഹൗസിലുണ്ടെന്നാണ് ഹരികൃഷ്ണൻ പറയുന്നത്.

ആദ്യഘട്ടത്തിൽ എക്സ്ചേഞ്ചിനായി നൽകിയ പഴയ ഫോൺ തിരികെ നൽകാനാകില്ലെന്ന് ജീവനക്കാർ അറിയിച്ചെങ്കിലും പിന്നീട് താൽക്കാലിക ഉപയോഗത്തിനായി ഫോൺ മടക്കിനൽകി.

സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പരാതി നൽകിയിട്ടും പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ലെന്ന് ഹരികൃഷ്ണൻ ആരോപിക്കുന്നു. കമ്പനി അധികൃതരെ ഇമെയിൽ മുഖേന ബന്ധപ്പെട്ടെങ്കിലും അനുകൂലമായ തീരുമാനമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെത്തുടർന്ന് നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിലും കേരള പൊലീസിന്റെ തുണ പോർട്ടലിലും ഓൺലൈനായി പരാതി നൽകി. ഇ-ജാഗ്രതി പോർട്ടൽ വഴി ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്യാനാണ് ഹരികൃഷ്ണന്റെ തീരുമാനം.

A Vadakara resident has accused Amazon of delivering an old dummy phone instead of the Oppo smartphone he ordered for around ₹50,000. He says he collected the package from Amazon’s local warehouse, only to discover the mismatch after opening it in the presence of delivery staff. The customer has filed complaints with the consumer helpline, Kerala Police’s Thuna portal and plans to approach the consumer court.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/392040/amazon-dummy-phone-vadakara-complaint)