---
title: "പുതിയാപ്പ് ഫെസ്റ്റ് നവംബർ 22 മുതൽ 28 വരെ; പവലിയൻ കാൽനാട്ടൽ നടന്നു, കലാപരിപാടികളും പ്രദർശനങ്ങളും ഒരുങ്ങുന്നു"
english_title: "Puthiyappu Fest from November 22 to 28; Pavilion Foundation Laid"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/392044/puthiyappu-fest-november-22-28"
published_at: "2026-11-17T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc8a7ec0f84_puthiyappu-fest-november-22-28.jpg"
keywords: ["PuthiyappuFest", "Vadakara", "CulturalFestival", "BookFair", "FoodFestival"]
---

# പുതിയാപ്പ് ഫെസ്റ്റ് നവംബർ 22 മുതൽ 28 വരെ; പവലിയൻ കാൽനാട്ടൽ നടന്നു, കലാപരിപാടികളും പ്രദർശനങ്ങളും ഒരുങ്ങുന്നു

> **Lead Summary:** വടകര: നവംബർ 22 മുതൽ 28 വരെ നടക്കുന്ന പുതിയാപ്പ് ഫെസ്റ്റിന്റെ പവലിയൻ കാൽനാട്ടൽ വടകര മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ. വിനു നിർവഹിച്ചു.

## Article Content

വടകര: നവംബർ 22 മുതൽ 28 വരെ നടക്കുന്ന പുതിയാപ്പ് ഫെസ്റ്റിന്റെ പവലിയൻ കാൽനാട്ടൽ വടകര മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ. വിനു നിർവഹിച്ചു.

നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പവിത്രൻ വി.പി., ലിബ, പ്രീത പി.ടി., ഇ.ടി.കെ. രാഘവൻ, ഗീത, ടി. രവീന്ദ്രൻ, പ്രസാദ് പി.എം., അഖില പി.പി., സുജിത്ത് വി.പി. എന്നിവർ സംസാരിച്ചു.

ഫെസ്റ്റിൽ സിനിമ-നാടക പ്രവർത്തകരായ സന്തോഷ് കീഴാറ്റൂർ, പി.പി. കുഞ്ഞികൃഷ്ണൻ, ദേവരാജ്, സുരേഷ് ബാബു ശ്രീസ്ഥ, സാംസ്കാരിക പ്രവർത്തകരായ പ്രൊഫ. എ.ജി. ഒലീന, പി.എം. ദിനേശൻ, ഇ. കാവുമ്പായി നാരായണൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

ലൈവ് മ്യൂസിക് ഷോ, നാടകം, നാടൻപാട്ട്, മാജിക്, ഫാഷൻ ഷോ, പ്രാദേശിക കലാകാരന്മാരുടെയും കുട്ടികളുടെയും കലാപരിപാടികൾ, ചലച്ചിത്രോത്സവം എന്നിവ അരങ്ങേറും.

പുസ്തകോത്സവം, കാർഷിക പ്രദർശനം, ഫുഡ് ഫെസ്റ്റിവൽ, കുടുംബശ്രീ ഉൽപ്പന്ന സ്റ്റാളുകൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.  

The Puthiyappu Fest will be held from November 22 to 28 in Vadakara, with the pavilion foundation ceremony inaugurated by V.K. Vinu, chairperson of the Vadakara municipal health standing committee. The festival will feature live music, drama, folk songs, magic, fashion shows, film screenings, book and agricultural exhibitions, food stalls, and performances by local artists and children.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/392044/puthiyappu-fest-november-22-28)