---
title: "അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുക; എസ്ഡിപിഐ അഴിയൂർ ചുങ്കത്ത് പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു"
english_title: "SDPI Holds Torch Protest in Azhiyur Chungam Against Price Hike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/392061/azhiyur-chungam-sdpi-torch-protest-price-hike"
published_at: "2026-11-18T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd028101eb1_azhiyur-chungam-sdpi-torch-protest-price-hike.jpg"
keywords: ["SDPI", "KeralaInflation", "PriceHike", "EssentialGoods", "Azhiyur"]
---

# അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുക; എസ്ഡിപിഐ അഴിയൂർ ചുങ്കത്ത് പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു

> **Lead Summary:** അഴിയൂർ: നിത്യോപയോഗ സാധനങ്ങളുൾപ്പെടെയുള്ളവയുടെ ചില്ലറ വിപണിയിലെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത 'ജനരോഷ തീപ്പന്തം' പ്രതിഷേധത്തിന്റെ ഭാഗമായി എസ്ഡിപിഐ ചുങ്കം, പൂഴിത്തല ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ അഴിയൂർ ചുങ്കം ടൗണിൽ പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

അഴിയൂർ: നിത്യോപയോഗ സാധനങ്ങളുൾപ്പെടെയുള്ളവയുടെ ചില്ലറ വിപണിയിലെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത 'ജനരോഷ തീപ്പന്തം' പ്രതിഷേധത്തിന്റെ ഭാഗമായി എസ്ഡിപിഐ ചുങ്കം, പൂഴിത്തല ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ അഴിയൂർ ചുങ്കം ടൗണിൽ പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു.

ഭക്ഷ്യവിലക്കയറ്റം രൂക്ഷമായി അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുകയാണെന്നും വിലക്കയറ്റം നിയന്ത്രിച്ച് സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാരുകൾ തുടരുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു.

ചുങ്കം ബ്രാഞ്ച് പ്രസിഡന്റ് അർഷദ് എ.കെ., സെക്രട്ടറി റഹീസ് വി.പി., പൂഴിത്തല ബ്രാഞ്ച് പ്രസിഡന്റ് ഇർഷാദ് പി., വൈസ് പ്രസിഡന്റ് അജ്മൽ എ.വി. എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

SDPI branches in Azhiyur Chungam organized a torch protest against the sharp rise in retail prices of essential goods. The demonstrators urged the central and state governments to take urgent steps to control inflation and ease the burden on ordinary people.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/392061/azhiyur-chungam-sdpi-torch-protest-price-hike)