---
title: "പാലയാട് ആഘോഷത്തിമിർപ്പിൽ; ഓവറോൾ ചാമ്പ്യന്മാരായ സ്വരജതിക്ക് വിജയാഹ്ലാദ റാലി"
english_title: "Swarajathi Celebrates Overall Championship with Victory Rally in Palayad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/392230/swarajathi-victory-rally-palayad"
published_at: "2026-11-19T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe6f9944910_swarajathi-victory-rally-palayad.jpg"
keywords: ["Keralaolsavam", "VictoryRally", "Palayad", "ManiyoorPanchayat", "OverallChampions"]
---

# പാലയാട് ആഘോഷത്തിമിർപ്പിൽ; ഓവറോൾ ചാമ്പ്യന്മാരായ സ്വരജതിക്ക് വിജയാഹ്ലാദ റാലി

> **Lead Summary:** **മണിയൂർ: **ഈ വർഷത്തെ മണിയൂർ പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ സ്വരജതി പാലയാട് വിജയാഹ്ലാദ റാലി നടത്തി. പാലയാട് കാരുണ്യം പാലിയേറ്റീവിന് മുന്നിൽ നിന്ന് ആരംഭിച്ച റാലി ഫീനിക്സ് മുക്ക് വരെ പോയി തിരിച്ചെത്തി. സ്വരജതിയിലെ കലാകാരന്മാരും അത്ലറ്റുകളും നാട്ടുകാരും അടക്കം നൂറുകണക്കിന് ആളുകൾ റാലിയിൽ പങ്കെടുത്തു.

## Article Content

**മണിയൂർ: **ഈ വർഷത്തെ മണിയൂർ പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ സ്വരജതി പാലയാട് വിജയാഹ്ലാദ റാലി നടത്തി. പാലയാട് കാരുണ്യം പാലിയേറ്റീവിന് മുന്നിൽ നിന്ന് ആരംഭിച്ച റാലി ഫീനിക്സ് മുക്ക് വരെ പോയി തിരിച്ചെത്തി. സ്വരജതിയിലെ കലാകാരന്മാരും അത്ലറ്റുകളും നാട്ടുകാരും അടക്കം നൂറുകണക്കിന് ആളുകൾ റാലിയിൽ പങ്കെടുത്തു.

പടക്കം പൊട്ടിച്ചും പായസ വിതരണം നടത്തിയും പാട്ടുപാടിയും റാലിയുടെ സമാപനം ഏറെ ആഘോഷഭരിതമാക്കി. അനിഷ് കെ.പി., സുനിൽ മുതുവന, രാജേന്ദ്രൻ കെ.പി., അജ്മൽ പി.പി., ഹാരിസ്, രാധാകൃഷ്ണൻ ഒ.കെ., രമ്യ അനിൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Swarajathi, which won the overall championship at this year’s Maniyoor Panchayat Keralaolsavam, held a victory rally in Palayad. The procession, which drew hundreds of artists, athletes, and local residents, ended with fireworks, payasam distribution, and songs.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/392230/swarajathi-victory-rally-palayad)