---
title: "വടകരയിൽ ആർ.ജെ.ഡി സംഘടിപ്പിക്കുന്ന അഗ്നി വലയം വിജയിപ്പിക്കും - രാഷ്ട്രീയ മഹിളാ ജനത"
english_title: "RJD’s ‘Agnivalayam’ in Vadakara to Be Backed by Mahila Janata"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/392417/vadakara-rjd-agnivalayam-mahila-janata"
published_at: "2026-11-20T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afff85ebcfa4_vadakara-rjd-agnivalayam-mahila-janata.jpg"
keywords: ["RJD", "Vadakara", "ElectionCommission", "SIR", "MahilaJanata"]
---

# വടകരയിൽ ആർ.ജെ.ഡി സംഘടിപ്പിക്കുന്ന അഗ്നി വലയം വിജയിപ്പിക്കും - രാഷ്ട്രീയ മഹിളാ ജനത

> **Lead Summary:** **വടകര: **രാജ്യത്തെ വോട്ടർ പട്ടികയിൽ നിന്നും കോടിക്കണക്കിന് വോട്ടർമാരെ പുറത്താക്കിയ നടപടിക്കെതിരെയും, എസ്.ഐ.ആർ നിർത്തിവെക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'അഗ്നിവലയം' പരിപാടി വിജയിപ്പിക്കാൻ രാഷ്ട്രീയ മഹിളാ ജനത മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

## Article Content

**വടകര: **രാജ്യത്തെ വോട്ടർ പട്ടികയിൽ നിന്നും കോടിക്കണക്കിന് വോട്ടർമാരെ പുറത്താക്കിയ നടപടിക്കെതിരെയും, എസ്.ഐ.ആർ നിർത്തിവെക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'അഗ്നിവലയം' പരിപാടി വിജയിപ്പിക്കാൻ രാഷ്ട്രീയ മഹിളാ ജനത മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

ശനിയാഴ്ച (നവംബർ 21) വൈകുന്നേരം വടകരയിലാണ് പരിപാടി നടക്കുന്നത്. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എം. സതി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിമല കളത്തിൽ, ആർ.ജെ.ഡി മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ, ബേബി ബാലമ്പ്രത്ത്, പി.പി. നിഷ, പി.ടി. തങ്കമണി, അജിത വിനോദ്, ഉഷ ചാത്തംകണ്ടി, ഗീത പി.ടി, അനിത സി.കെ, രജനി സി.എച്ച്, രേഷ്മ പയ്യോളത്തിൽ എന്നിവർ സംസാരിച്ചു.

The Vadakara constituency committee of the Rashtriya Janata Dal’s Mahila Janata decided to support the party’s ‘Agnivalayam’ programme. The event, scheduled for Saturday evening in Vadakara, seeks to protest the voter list deletions, demand suspension of SIR, and call for the removal of Chief Election Commissioner Gyanesh Kumar.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/392417/vadakara-rjd-agnivalayam-mahila-janata)