---
title: "ആ കൊച്ചു സ്വർഗ്ഗം കൺമുന്നിൽ വെണ്ണീറായി; തിരുവള്ളൂരിൽ ആറു വർഷത്തെ സ്വപ്നങ്ങൾ അഗ്നി വിഴുങ്ങി"
english_title: "Six Years of Dreams Burn to Ashes as House in Thiruvallur Is Destroyed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/392637/thiruvallur-house-fire-destroyed"
published_at: "2026-11-21T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01b53418638_thiruvallur-house-fire-destroyed.jpg"
keywords: ["VadakaraFire", "HouseFire", "ShortCircuit", "KeralaNews", "FireAccident"]
---

# ആ കൊച്ചു സ്വർഗ്ഗം കൺമുന്നിൽ വെണ്ണീറായി; തിരുവള്ളൂരിൽ ആറു വർഷത്തെ സ്വപ്നങ്ങൾ അഗ്നി വിഴുങ്ങി

> **Lead Summary:** വടകര: തിരുവള്ളൂർ വെള്ളൂക്കര കുറ്റിയോവിൽ റിജുവിന്റെ വീടിന് ഇന്നലെ തീപിടിച്ച് വീട് പൂർണ്ണമായും കത്തിനശിച്ചു. തീപിടിത്തത്തിൽ വീടിനും വീട്ടുപകരണങ്ങൾക്കും ഏകദേശം മൂന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. കുട്ടികളുൾപ്പെടെ വീട്ടിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ ജീവഹാനി ഒഴിവായി.

## Article Content

വടകര: തിരുവള്ളൂർ വെള്ളൂക്കര കുറ്റിയോവിൽ റിജുവിന്റെ വീടിന് ഇന്നലെ തീപിടിച്ച് വീട് പൂർണ്ണമായും കത്തിനശിച്ചു. തീപിടിത്തത്തിൽ വീടിനും വീട്ടുപകരണങ്ങൾക്കും ഏകദേശം മൂന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. കുട്ടികളുൾപ്പെടെ വീട്ടിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ ജീവഹാനി ഒഴിവായി.

വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തി. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് തീ നിയന്ത്രണവിധേയമാക്കാനായത്. വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവമറിഞ്ഞ് വടകരയിൽ നിന്നുള്ള പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വടകര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തിരുവള്ളൂർ പഞ്ചായത്ത് റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.

ഒരു ആയുസ്സിന്റെ അധ്വാനം

ആറു വർഷത്തോളം കുടുംബം താമസിച്ചിരുന്ന വീടാണ് കത്തിനശിച്ചത്. വലിയ കൊട്ടാരമായിരുന്നില്ലെങ്കിലും ഒരു ആയുസ്സിന്റെ മുഴുവൻ അധ്വാനവും സ്വപ്നങ്ങളുമായിരുന്നു ആ കൊച്ചു കൂരയെന്ന് കുടുംബം പറയുന്നു. ജീവനേക്കാൾ ഏറെ സ്നേഹിച്ച് പൊന്നുപോലെ കാത്തുസൂക്ഷിച്ച വീടായിരുന്നു അത്. സന്തോഷങ്ങളും മനോഹരമായ ഓർമ്മകളും നിറഞ്ഞുനിന്നിരുന്ന ആ കുഞ്ഞു സ്വർഗ്ഗമാണ് കൺമുന്നിൽ വെണ്ണീറായി മാറിയത്.

കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ ഓരോ സാധനവും അഗ്നി വിഴുങ്ങി. മകൻ ഏറെ ഇഷ്ടത്തോടെ പഠിച്ചിരുന്ന, അവന്റെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഒളിപ്പിച്ചിരുന്ന പുസ്തകങ്ങൾ പോലും കത്തിച്ചാമ്പലായി. കരിഞ്ഞുപോയ ആ താളുകൾ കാണുമ്പോൾ ചങ്ക് തകരുകയാണെന്ന് കുടുംബം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ആറു വർഷക്കാലം ഒത്തിരി സ്വപ്നങ്ങൾ കണ്ടതും സങ്കടങ്ങളും വേദനകളും പരാതികളും പരിഭവങ്ങളുമെല്ലാം പങ്കുവെച്ച് ചേർന്നുനിന്നതും ആ കൊച്ചു ചുമരുകൾക്കുള്ളിലായിരുന്നു. ജീവിതത്തിന്റെ ഓരോ സ്പന്ദനവും അലിഞ്ഞുചേർന്ന ആ ഓർമ്മകളെല്ലാം ഇന്ന് ആ വീടിനൊപ്പം കത്തിച്ചാമ്പലായിരിക്കുന്നു.   [കുടുംബത്തിന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ വായിക്കാം **](https://www.facebook.com/share/1DmAebVKB5/)** **[https://www.facebook.com/share/1DmAebVKB5/](https://www.facebook.com/share/1DmAebVKB5/)

വീട് പൂർണ്ണമായും കത്തിനശിച്ചതോടെ കുടുംബത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

A house in Thiruvallur, Vadakara, was completely gutted in a fire, causing an estimated loss of around ₹3.5 lakh. The family escaped safely, and officials suspect an electrical short circuit as the cause. Fire and police teams responded promptly, and an FIR has been registered.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/392637/thiruvallur-house-fire-destroyed)