---
title: "എസ്.ഐ.ആർ. വളഞ്ഞ വഴിയിലൂടെയുള്ള പൗരത്വ നിഷേധം; വടകരയിൽ അഗ്നി വലയം തീർത്ത് പ്രതിഷേധം"
english_title: "SIR Seen as Backdoor Citizenship Denial; Protest Erupts in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/392746/sir-citizenship-denial-vadakara-protest"
published_at: "2026-11-22T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02f4cd48330_sir-citizenship-denial-vadakara-protest.jpg"
keywords: ["SIRProtest", "CitizenshipRights", "MinorityRights", "RJD", "Vadakara"]
---

# എസ്.ഐ.ആർ. വളഞ്ഞ വഴിയിലൂടെയുള്ള പൗരത്വ നിഷേധം; വടകരയിൽ അഗ്നി വലയം തീർത്ത് പ്രതിഷേധം

> **Lead Summary:** വടകര: അസമിൽ നടപ്പാക്കാൻ ശ്രമിച്ച ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമവും പരാജയപ്പെട്ട സാഹചര്യത്തിൽ, വളഞ്ഞ വഴിയിലൂടെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലിംകൾക്ക് പൗരത്വം നിഷേധിക്കുന്നതിനാണ് സർക്കാർ എസ്.ഐ.ആർ. കൊണ്ടുവരാൻ ശ്രമിക്കുന്നതെന്ന് പ്രമുഖ സോഷ്യലിസ്റ്റും സാമൂഹ്യ പ്രവർത്തകനും മാഗ്സസെ അവാർഡ് ജേതാവുമായ ഡോ. സന്ദീപ് പാണ്ഡെ പറഞ്ഞു.

## Article Content

വടകര: അസമിൽ നടപ്പാക്കാൻ ശ്രമിച്ച ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമവും പരാജയപ്പെട്ട സാഹചര്യത്തിൽ, വളഞ്ഞ വഴിയിലൂടെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലിംകൾക്ക് പൗരത്വം നിഷേധിക്കുന്നതിനാണ് സർക്കാർ എസ്.ഐ.ആർ. കൊണ്ടുവരാൻ ശ്രമിക്കുന്നതെന്ന് പ്രമുഖ സോഷ്യലിസ്റ്റും സാമൂഹ്യ പ്രവർത്തകനും മാഗ്സസെ അവാർഡ് ജേതാവുമായ ഡോ. സന്ദീപ് പാണ്ഡെ പറഞ്ഞു.

എസ്.ഐ.ആർ. അനധികൃതമായും നിയമവിരുദ്ധമായും നടപ്പാക്കുന്നതിലൂടെ 13 കോടി ജനങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും, ഇതിൽ ഭൂരിഭാഗവും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിലെ ജന്തർ മന്തറിൽ എസ്.ഐ.ആറിനെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആർ.ജെ.ഡി. വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകരയിൽ സംഘടിപ്പിച്ച അഗ്നി വലയം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ.ജെ.ഡി. വടകര മണ്ഡലം പ്രസിഡന്റ് കെ. കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് എം. കെ. ഭാസ്കരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ആർ.ജെ.ഡി. ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ, സംസ്ഥാന സമിതി അംഗം ഇ. ദാമോദരൻ മാസ്റ്റർ, ആർ.വൈ.ഡി. സംസ്ഥാന പ്രസിഡന്റ് പ്രദീഷ് ആദിയൂർ, ആർ.ജെ.ഡി. സംസ്ഥാന സമിതി അംഗം വിമല കളത്തിൽ, മഹിളാ ജനത മണ്ഡലം പ്രസിഡന്റ് എം. സതി എന്നിവർ സംസാരിച്ചു. പി. പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു.

നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനം അഞ്ചുവിളക്കിൽ നിന്ന് ആരംഭിച്ച് വടകര പുതിയ സ്റ്റാൻഡിൽ സമാപിച്ചു. പ്രകടനത്തിനുശേഷം ആളിക്കത്തുന്ന പന്തവുമായി പ്രവർത്തകർ അഗ്നി വലയം സൃഷ്ടിച്ചു.

പ്രകടനത്തിന് എൻ. കെ. അജിത് കുമാർ, പി. കിരൺജിത്ത്, പ്രസാദ് വിലങ്ങിൽ, അഡ്വ. ബൈജു രാഘവൻ, കൈപ്പാട്ടിൽ ശ്രീധരൻ, രാജൻ പറമ്പത്ത്, വി. കെ. സന്തോഷ് കുമാർ, പി. കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, സി. കുമാരൻ, രഞ്ജിത് കാരാട്ട്, എം. എം. ബിജു, ജിതിൻ സി. എസ്., ജിതിൻ കണ്ടിയിൽ എന്നിവർ നേതൃത്വം നൽകി.

പരിപാടിയോടനുബന്ധിച്ച് വില്ല്യാപ്പള്ളി ഗ്രാമകേളിയുടെ ഗാനാഞ്ജലിയും രാജീവ് കുമാർ പയ്യന്നൂരിന്റെ മകൾക്കുള്ള എഴുത്തുകൾ എന്ന പെർഫോമൻസ് ഇൻസ്റ്റലേഷനും അരങ്ങേറി.

> Social activist and Magsaysay awardee Dr. Sandeep Pandey said the government is using SIR to deny citizenship to minorities, especially Muslims, through a backdoor route after the failure of NRC and the Citizenship Act attempts in Assam. He was speaking at an “Agni Valayam” protest in Vadakara, organised by the RJD Vadakara constituency committee in solidarity with the anti-SIR agitation at Jantar Mantar in Delhi.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/392746/sir-citizenship-denial-vadakara-protest)