---
title: "സ്‌നേഹ സംഗമം 2022 ; മേമുണ്ടയിലെ സഹപാഠികള്‍ ഒത്ത് കൂടി"
english_title: "sneha sangama at  memuda hs "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39278/sneha-sangama-at-memuda-hs"
published_at: "2022-04-25T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6266b7ed688c5_memuda hs.jpg"
keywords: []
---

# സ്‌നേഹ സംഗമം 2022 ; മേമുണ്ടയിലെ സഹപാഠികള്‍ ഒത്ത് കൂടി

> **Lead Summary:** **വടകര : **മേമുണ്ട ഹൈസ്‌കൂളില്‍ നിന്നു 1987 ല്‍ എസ് എസ് എല്‍ സി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ പത്താം ക്ലാസ് ഡി ഡിവിഷനിലെ സഹപാഠികള്‍ സ്‌നേഹ സംഗമം 2022 എന്ന പേരില്‍ ഒത്തുകൂടി.

## Article Content

**വടകര : **മേമുണ്ട ഹൈസ്‌കൂളില്‍ നിന്നു 1987 ല്‍ എസ് എസ് എല്‍ സി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ പത്താം ക്ലാസ് ഡി ഡിവിഷനിലെ സഹപാഠികള്‍ സ്‌നേഹ സംഗമം 2022 എന്ന പേരില്‍ ഒത്തുകൂടി.

ശ്രീ മുത്തപ്പന്‍ പയംകുറ്റി മല ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 5 മണിയോടെ ചടങ്ങ് ആരംഭിച്ചു ശിവദാസന്‍ മേപ്പയില്‍ അധ്യക്ഷത വഹിച്ചു മുപ്പത്തിയഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള സംഗമത്തില്‍ ഏറെ ഉത്സാഹത്തോടെയാണ് അംഗങ്ങള്‍ എത്തിച്ചേര്‍ന്നത്.

വരുംദിനങ്ങളില്‍ 87 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ മേമുണ്ടയിലെ മുഴുവന്‍ ക്ലാസിലുള്ളവരെയും പങ്കെടുപ്പിച്ചു കൊണ്ട് സംഗമം നടത്താനും തീരുമാനിച്ചു.

വിനോദന്‍ കെ കെ. അജിത്ത് കോട്ടപ്പള്ളി . മനോജന്‍ എ കെ. സജീവന്‍ വി.വി. മുടപ്പിലാവില്‍ .ബാബു കെ പി. ഗിരീഷ് ബാബു കെ പി. രജൂല കെ.ടി.കെ ഹരീന്ദ്രന്‍ മുടപ്പിലാവില്‍ . എന്നിവര്‍ സംസാരിച്ചു. സുരേന്ദ്രന്‍ പൊന്മേരി സ്വാഗതവും കെ മനോജന്‍ മേമുണ്ട നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39278/sneha-sangama-at-memuda-hs)