---
title: "ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ  ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "The Indian Dental Association organized a dental camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39297/the-indian-dental-association-organized-a-dental-camp"
published_at: "2022-04-25T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6266c45e58966_dental.jpg"
keywords: []
---

# ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ  ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര : **ഓറൽ മെഡിസിൻ ദിനാചരണത്തിന്റെ ഭാഗമായി, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വടകര ബ്രാഞ്ചും ആസ്മിക്കും ചേർന്ന് എടച്ചേരി തണൽ അന്തേവാസികൾക്ക്‌ ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**വടകര : **ഓറൽ മെഡിസിൻ ദിനാചരണത്തിന്റെ ഭാഗമായി, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വടകര ബ്രാഞ്ചും ആസ്മിക്കും ചേർന്ന് എടച്ചേരി തണൽ അന്തേവാസികൾക്ക്‌ ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

വായിലെ ക്യാൻസർ തിരിച്ചറിയാനുള്ള പ്രാഥമിക പരിശോധനയും ക്യാമ്പിൽ വെച്ച് നടന്നു. ചികിത്സകൾ ആവശ്യമുള്ളവർക്ക് അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് ഐ.ഡി.എ വടകര സെക്രട്ടറി ഡോ.രാംജിത് അറിയിച്ചു.

പ്രസിഡന്റ് ഇലക്റ്റ് ഡോ.അബ്ദുൾ സലാം, ആസ്മിക് പ്രതിനിധികൾ ഡോ.നിഖിൽ രാജ്, ഡോ.അശ്വതി ബാലൻ തുടങ്ങി പതിമൂന്നോളം ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു. കിടപ്പുരോഗികളടക്കം 250 പേർ പരിശോധനയ്ക്ക് വിധേയരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39297/the-indian-dental-association-organized-a-dental-camp)