---
title: "പോക്സോ കേസിൽ തിരുവള്ളൂർ സ്വദേശി റിമാന്റിൽ; തിരക്കേറിയ സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ അതിക്രമം"
english_title: "POCSO Case: Thiruvallur Native Remanded for Assault on Schoolgirls in Packed Bus"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/393062/pocso-case-thiruvallur-native-remanded-packed-bus-assault"
published_at: "2026-11-25T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06380c08b9f_pocso-case-thiruvallur-native-remanded-packed-bus-assault.jpg"
keywords: ["POCSOCase", "VadakaraPolice", "SchoolSafety", "BusAssault", "KeralaCrime"]
---

# പോക്സോ കേസിൽ തിരുവള്ളൂർ സ്വദേശി റിമാന്റിൽ; തിരക്കേറിയ സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ അതിക്രമം

> **Lead Summary:** വടകര: വടകരയിൽ സ്വകാര്യ ബസിലെ യാത്രയ്ക്കിടെ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയയാൾ റിമാൻഡിൽ. തിരുവള്ളൂർ സ്വദേശി ചെറിയനല്ലൂർ അബ്ദുൾ റസാഖിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം.

## Article Content

വടകര: വടകരയിൽ സ്വകാര്യ ബസിലെ യാത്രയ്ക്കിടെ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയയാൾ റിമാൻഡിൽ. തിരുവള്ളൂർ സ്വദേശി ചെറിയനല്ലൂർ അബ്ദുൾ റസാഖിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം.

കോഴിക്കോട് വടകര എടോടിയിൽ നിന്ന് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂൾ വിദ്യാർഥിനികൾക്ക് നേരെയാണ് തിരക്കുള്ള ബസിൽ വെച്ച് അതിക്രമമുണ്ടായത്. യാത്രയ്ക്കിടെ ഇയാൾ ശല്യം ചെയ്തതോടെ പെൺകുട്ടികൾ ഉടൻ തന്നെ വിവരം ബസ് ജീവനക്കാരെ അറിയിച്ചു.

തുടർന്ന് ജീവനക്കാർ ഇടപെട്ട് ഇയാളെ തടഞ്ഞുവെക്കുകയും വടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കൈമാറുകയുമായിരുന്നു.

വിദ്യാർഥിനികളുടെ പരാതിയിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ റിമാൻഡ് ചെയ്തു.

A man from Thiruvallur has been remanded after allegedly sexually assaulting a schoolgirl during a crowded private bus ride in Vadakara. The girls alerted bus staff, who detained him and handed him over to police; he was later arrested under POCSO and related charges.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/393062/pocso-case-thiruvallur-native-remanded-packed-bus-assault)