---
title: "സേവനപാതയിൽ പുത്തൂർ സ്കൂൾ: പുതിയ എൻ.എസ്.എസ് യൂണിറ്റ് ഉദ്ഘാടനവും ശൈശവ വിവാഹവിരുദ്ധ പ്രതിജ്ഞയും നടന്നു"
english_title: "New NSS Unit Inaugurated at Puthur School; Child Marriage Oath Held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/393161/puthur-school-nss-unit-inauguration"
published_at: "2026-11-25T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06c5e2090f0_puthur-school-nss-unit-inauguration.jpg"
keywords: ["NSSUnit", "PuthurSchool", "Vadakara", "ChildMarriageAwareness", "KeralaEducation"]
---

# സേവനപാതയിൽ പുത്തൂർ സ്കൂൾ: പുതിയ എൻ.എസ്.എസ് യൂണിറ്റ് ഉദ്ഘാടനവും ശൈശവ വിവാഹവിരുദ്ധ പ്രതിജ്ഞയും നടന്നു

> **Lead Summary:** **വടകര: ** പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ സ്വാശ്രയ എൻഎസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം വടകര ഡിവൈഎസ്പി കെ.സി സുഭാഷ് ബാബു നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് പി. എം ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ കെ. എം ഷൈനി മുഖ്യാതിഥിയായി.

## Article Content

**വടകര: ** പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ സ്വാശ്രയ എൻഎസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം വടകര ഡിവൈഎസ്പി കെ.സി സുഭാഷ് ബാബു നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് പി. എം ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ കെ. എം ഷൈനി മുഖ്യാതിഥിയായി.

എൻഎസ്എസ് കോഴിക്കോട് റീജണൽ പ്രോഗ്രാം കോ-ഓഡിനേറ്റർ പി. സി മുഹമ്മദ് സിറാജ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ വാർഡ് കൗൺസിലർ സുനിത രാജീവൻ, എൻഎസ്എസ് ജില്ലാ കോ-ഓഡിനേറ്റർ മുഹമ്മദ് റയീസ്, ഹെഡ്മാസ്റ്റർ എം മുസ്തഫ, മദർ പിടിഎ പ്രസിഡണ്ട് സുനീറ, ടി രാജൻ, എൻഎസ്എസ് ക്ലസ്റ്റർ കോ-ഓഡിനേറ്റർ സുജടീച്ചർ എന്നിവർ സംസാരിച്ചു.

വളണ്ടിയർ ലീഡർ ഗൗരി ലക്ഷ്മി കുട്ടികൾക്ക് ശൈശവ വിവാഹവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ ഇൻ ചാർജ് എം കെ പ്രമോദൻ സ്വാഗതവു൦ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മഠത്തിൽ സജീവൻ നന്ദിയു൦ പറഞ്ഞു.

Puthur Government Higher Secondary School inaugurated its new self-financing NSS unit in Vadakara, with DySP K.C. Subhash Babu leading the ceremony. The event also featured an anti-child-marriage pledge for students, along with addresses by local education and civic leaders.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/393161/puthur-school-nss-unit-inauguration)