---
title: "വടകര കോണ്‍ഗ്രസ് സമ്മേളനത്തിന്റെ  91ാം വാര്‍ഷികാഘോഷം മെയ് 3,4,5 തിയ്യതികളില്‍"
english_title: "kpcc vichar vibhaj press meet at vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39317/kpcc-vichar-vibhaj-press-meet-at-vatakara"
published_at: "2022-04-25T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6266dab40b845_prees meet .jpg"
keywords: []
---

# വടകര കോണ്‍ഗ്രസ് സമ്മേളനത്തിന്റെ  91ാം വാര്‍ഷികാഘോഷം മെയ് 3,4,5 തിയ്യതികളില്‍

> **Lead Summary:** വടകര: വടകര കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 91ാം വാര്‍ഷികം കെ.പി.സി.സി.വിചാര്‍വിഭാഗ് മെയ് 3,4,5 തിയ്യതിക ളില്‍ വിപുലമായ പരിപാടികളോടെ വടകരയില്‍ ആഘോഷിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെയും കേരളത്തിന്റെയും രാഷ്ട്രീയ ചരിത്രത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈകൊണ്ട് ഈ സമ്മേളനം 1931 മെയ് 3,4,5 തിയ്യതികളിലാണ് നടന്നത്. ഗുരുവായൂര്‍ സത്യാഗ്രഹതീരുമാനമടക്കം ഈ സമ്മേളനമാണ് കൈകൊണ്ടത്.

## Article Content

വടകര: വടകര കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 91ാം വാര്‍ഷികം കെ.പി.സി.സി.വിചാര്‍വിഭാഗ് മെയ് 3,4,5 തിയ്യതിക ളില്‍ വിപുലമായ പരിപാടികളോടെ വടകരയില്‍ ആഘോഷിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെയും കേരളത്തിന്റെയും രാഷ്ട്രീയ ചരിത്രത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈകൊണ്ട് ഈ സമ്മേളനം 1931 മെയ് 3,4,5 തിയ്യതികളിലാണ് നടന്നത്. ഗുരുവായൂര്‍ സത്യാഗ്രഹതീരുമാനമടക്കം ഈ സമ്മേളനമാണ് കൈകൊണ്ടത്.

ആന്ധ്രാകേസരി ടി. പ്രകാശം, സെന്‍ഗുപ്ത ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയ മായ ഈ സമ്മേളനത്തിന് വടകരയില്‍ ആതിഥ്യമൊരുക്കിയതില്‍ മദ്രാസ് ലെജിസ്ലേറ്റീവ് അംഗമായ പുറമേരി കോവിലകത്തെ ഇ.കെ.ശങ്കരവര്‍മ്മരാജ, തറമ്മല്‍ കൃഷ്ണന്‍, ദത്തന്‍ നാരായണന്‍ എന്നിവരുടെ പങ്ക് വളരെ വലുതാണ്.

ഈ സമ്മേളനത്തിന് ആദിഥ്യമരുളിയ വടകര വയല്‍ എന്നറിയപ്പെടുന്ന പുതിയ സ്റ്റാന്റ് പ്രദേശം സമ്മേളന നഗരിയായി തെര ഞെടുക്കപ്പെടുകയായിരുന്നു. ഈ നഗരി പിന്നീട് നാരായണനഗരം എന്ന പേരില്‍ ചരിത്ര താളുകളില്‍ ഇടം പിടിക്കുകയായിരുന്നു. സമ്മേളനത്തിന് ചുക്കാന്‍ പിടിക്കേണ്ടിയിരുന്ന എം.പി.നാരായണമേനോന്‍ പ്ര സ്തുത സമയത്ത് ഏറനാട് കലാപത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ടിരിക്കുകയായിരുന്നു. സമ്മേളന പ്രതിനിധിയായ അദ്ദേഹത്തോട് ബ്രിട്ടീഷ് സര്‍ക്കാര്‍ അധികാരികളോട് മാപ്പപേ ക്ഷിച്ച് വേണമെങ്കില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാമെന്ന നിര്‍ദ്ദേശം വയ്ക്കു കയായിരുന്നു. എന്നാല്‍ ഗാന്ധി ശിഷ്യനായ താന്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പപേക്ഷിച്ച് സമ്മേളനപ്രതിനിധിയാകുന്നില്ലെന്ന അടിയുറച്ച നിലപാട് എടുക്കുകയായിരുന്നു. ഈ അവ സരത്തില്‍ അടിയന്തിരമായി ചേര്‍ന്ന കെ.പി.സി.സി. എക്‌സിക്യുട്ടീവാണ് സമ്മേളന നഗരിക്ക് നാരായണനഗര്‍ എന്ന് നാമകരണം ചെയ്യുവാന്‍ തീരുമാനം കൈക്കൊള്ളുന്നത്.

എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നതും നാട്ടുരാജ്യങ്ങളില്‍ ഉത്തരവാദിത്വഭരണം ഏര്‍പ്പെടുത്തണമെന്നതുമായിരുന്നു ഈ സമ്മേളനത്തിലെ പ്രധാന രാഷ്ട്രീയ പ്രമേയങ്ങള്‍. ഈ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യാര്‍ഥി സമ്മേളനത്തില്‍ കെ.എസ്. നരിമാനും രാഷ്ട്രീയ തടവുകാരുടെ സമ്മേളനത്തില്‍ അന്ധ്രാകേസരി ടി.പ്രകാശവും മഹിളാസമ്മേളനത്തില്‍ പത്മാവതി ആഷറും അധ്യക്ഷരായിരുന്നു.

സമ്മേളന പ്രതിനിധികളായി വടകരയില്‍നിന്ന് വി.പി.കുഞ്ഞിരാമക്കുറുപ്പ്, ഒ.കെ. കണാരന്‍ മാസ്റ്റര്‍, എ.ചാത്തുമാഷ്, പി.പി.കൃഷ്ണക്കുറുപ്പ്, ചന്തന്‍ വൈദ്യര്‍, സുപ്രകേളന്‍,വാഴയില്‍ കണാരന്‍ മാസ്റ്റര്‍, കേളോത്ത് മൊയ്തുഹാജി എന്നിവര്‍ സംബന്ധിച്ചിരുന്നു.

സമ്മേളന പുനരാവിഷ്‌കരണത്തിന്റെ ഒന്നാം ദിവസം കാലത്ത് 9 ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍ പതാക ഉയര്‍ത്തും. രണ്ടാം ദിവസം മെയ് 4 ന് 3 മണിക്ക് നാരായണനഗരം സി.വി.ഹാളില്‍ നടക്കുന്ന ചരിത്ര സെമിനാര്‍ ഡി.സി.സി.പ്രസിഡണ്ട് അഡ്വ.കെ.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

പ്രശസ്ത എഴുത്തുകാരനായ യു.കെ.കുമാരന്‍ 'ചരിത്രത്തിന്റെ അപനിര്‍മ്മിതി' എന്ന വിഷയാ വതരണം നടത്തും. മെയ് 5 ന് 3 മണിക്ക് സി.വി.ഹാളില്‍ നടക്കുന്ന സമാപന പരിപാടി മുന്‍ കെ.പി. സി.സി.പ്രസിഡണ്ട് കെ.മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സംബന്ധിക്കുന്ന എം.പി.നാരായണമേനോന്റെ കുടുംബാംഗങ്ങളെ മുന്‍ കെ.പി.സി.സി.പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആദരിക്കും. കെ.പി.സി.സി.രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.എം.ലിജു മുഖ്യ പ്രഭാഷണം നടത്തും.

പ്രശസ്ത ചരിത്രകാരി ഡോ.എം.ഹരിപ്രിയ, ഡോ.നെടുമുടി ഹരികുമാര്‍ എന്നിവര്‍ സംബന്ധിക്കും. ചടങ്ങിനോടനുബന്ധിച്ച് നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തകനുള്ള എം.പി.നാരായണമേ നോന്‍ എന്‍ഡോവ്‌മെന്റ് കാവില്‍ രാധാകൃഷ്ണന് സമ്മാനിക്കും.

വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി.വിചാര്‍വിഭാഗ് സംസ്ഥാന ജനറല്‍ സെക്ര ട്ടറി ഹരീന്ദ്രന്‍ കരിമ്പനപ്പാലം, സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.ഇ.നാരായണന്‍ നായര്‍, സി.പി.വിശ്വനാഥന്‍, വി.പി.സര്‍വോത്തമന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39317/kpcc-vichar-vibhaj-press-meet-at-vatakara)