---
title: "'മാരിടൈം ബോർഡ് നിയമ ഭേദഗതി പിൻവലിക്കണം' - മനയത്ത് ചന്ദ്രൻ, സംസ്ഥാന സർക്കാരിനെതിരെ വടകരയിൽ ബഹുജന റാലി"
english_title: "Withdraw Maritime Board Amendment, Says Manayath Chandran; Mass Rally in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/393334/maritime-board-amendment-vadakara-mass-rally"
published_at: "2026-11-26T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b083e36114cb_maritime-board-amendment-vadakara-mass-rally.jpg"
keywords: ["KeralaPolitics", "Vadakara", "LDF", "RJD", "MaritimeBoard"]
---

# 'മാരിടൈം ബോർഡ് നിയമ ഭേദഗതി പിൻവലിക്കണം' - മനയത്ത് ചന്ദ്രൻ, സംസ്ഥാന സർക്കാരിനെതിരെ വടകരയിൽ ബഹുജന റാലി

> **Lead Summary:** വടകര : സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽ ഡി എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന റാലിയും പ്രതിഷേധ കൂട്ടായ്മയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർ ജെ ഡി ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ.

## Article Content

വടകര : സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽ ഡി എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന റാലിയും പ്രതിഷേധ കൂട്ടായ്മയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർ ജെ ഡി ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ.

മുൻ എൽ ഡി എഫ് സർക്കാർ അസ്ഥിവാരമിട്ട കേരളത്തിന്റെ വികസന നേട്ടങ്ങളെ മുഴുവൻ തമസ്കരിക്കുകയാണ് യു ഡി എഫ് സർക്കാർ.

കേരളത്തിന്റെ പശ്ചാത്തല മേഖലയിൽ അത്ഭുതകരമായ മാറ്റങ്ങളുണ്ടാക്കിയ കിഫ്ബിയെ തകർക്കുന്ന, ലക്ഷക്കണക്കായ പാവങ്ങൾക്ക് വീടെന്ന സ്വപ്നം സാക്ഷാൽകരിച്ച ലൈഫ് പദ്ധതി തകർക്കുന്ന, കടലോര മേഖലയെ കോർപറേറ്റുകൾക്ക് അടിയറ വെക്കുന്ന മാരിടൈം ബോർഡ് ഭേദഗതി നിയമം, വിലക്കയറ്റം, തകരുന്ന ആരോഗ്യരംഗം തുടങ്ങി എല്ലാ രംഗത്തും യു ഡി എഫ് സർക്കാർ പരാജയപ്പെട്ടിരിക്കുന്നു.

സംസ്ഥാന വ്യാപകമായി 140 നിയോജക മണ്ഡലങ്ങളിലും നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് വടകര കോട്ടപ്പറമ്പിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത് .ടി.പി ബിനീഷ് അധ്യക്ഷത വഹിച്ചു.

പി പ്രദീപ് കുമാർ , സി ഭാസ്കരൻ മാസ്റ്റർ , കെ കെ കൃഷ്ണൻ, പി.കെ.ദിവാകരൻ മാസ്റ്റർ,രജീന്ദ്രൻ കപ്പള്ളി, ടി എൻ കെ ശശീന്ദ്രൻ, സോമശേഖരൻ പി പി , സി കെ കരീം, റഫീക്ക് ആഴിയൂർ ,ശ്രീജിത്ത് വള്ളിൽ എന്നിവർ സംസാരിച്ചു.

വടകര പുതിയ സ്റ്റാന്റ് പരിസരത്തുനിന്നാരംഭിച്ച പ്രതിഷേധ റാലിക്ക് പി കെ ശശി ,പ്രസാദ് വിലങ്ങിൽ, ഇ രാധാകൃഷ്ണൻ, പി സത്യ നാഥൻ, സി കുമാരൻ ,കെ സി പവിത്രൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. 

An LDF-led mass rally and protest meeting was held in Vadakara against the state government’s policies. RJD national committee member Manayath Chandran alleged that the UDF government was undermining Kerala’s development gains, including KIIFB, the LIFE housing scheme and the Maritime Board amendment law.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/393334/maritime-board-amendment-vadakara-mass-rally)