---
title: "തിരുവള്ളൂരിൽ കന്നിനട പാലത്തിനു സമീപം  ബസ് ഇടിച്ച് സ്കൂട്ടറില്‍ യാത്രക്കാരി  വീട്ടമ്മ മരിച്ചു."
english_title: "Housewife Dies After Bus Hits Her Near Kanninada Bridge in Tiruvallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/393356/tiruvallur-bus-hit-housewife-death"
published_at: "2026-11-26T23:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b08791198915_tiruvallur-bus-hit-housewife-death.jpg"
keywords: ["KeralaNews", "RoadAccident", "BusAccident", "LocalNews", "thiruvallur"]
---

# തിരുവള്ളൂരിൽ കന്നിനട പാലത്തിനു സമീപം  ബസ് ഇടിച്ച് സ്കൂട്ടറില്‍ യാത്രക്കാരി  വീട്ടമ്മ മരിച്ചു.

> **Lead Summary:** തിരുവള്ളൂർ:*കന്നിനട പാലത്തിനു സമീപം ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കടിയങ്ങാട് സ്വദേശിനി റംല ആണ് മരിച്ചത്.

## Article Content

തിരുവള്ളൂർ:*കന്നിനട പാലത്തിനു സമീപം ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കടിയങ്ങാട് സ്വദേശിനി റംല ആണ് മരിച്ചത്.

റംല സഞ്ചരിച്ച സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വടകരയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള പിതാവിനെ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം.

ഇന്ന് രാത്രിയാണ് അപകടം നടന്നത്. പരിക്കേറ്റ റംലയെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടകര - പേരാമ്പ്ര റൂട്ടിലൂടെ ഓടുന്ന ബസാണ് റംലയെ ഇടിച്ചത്.

A housewife identified as Ramla, 45, died after being hit by a bus near Kanninada bridge in Thiruvallur. She was reportedly returning after visiting her father, who is undergoing treatment at a hospital in Vadakara.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/393356/tiruvallur-bus-hit-housewife-death)