---
title: "മേളകളിലെ തിളക്കമാർന്ന നേട്ടങ്ങൾക്ക് ആദരം; ഓർക്കാട്ടേരി കെ.കെ.എം സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു"
english_title: "Honouring Students and Teachers: Victory Fest at Orkkatery KKM School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/393379/orkkatery-kkm-high-school-victory-fest-new-"
published_at: "2026-11-27T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b08fd96a1c08_orkkatery-kkm-high-school-victory-fest-new-.jpg"
keywords: ["SchoolAchievement", "KeralaEducation", "VictoryFest", "StudentHonour", "TeacherAward"]
---

# മേളകളിലെ തിളക്കമാർന്ന നേട്ടങ്ങൾക്ക് ആദരം; ഓർക്കാട്ടേരി കെ.കെ.എം സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **ഏറാമല: ** ഓർക്കാട്ടേരി കെ.കെ.എം ഗവൺമെന്റ് ഹൈസ്കൂളിൽ സബ്ജില്ല, ജില്ല, സംസ്ഥാന മേളകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു. സബ്ജില്ലാ തലത്തിൽ സംസ്കൃതം, അറബിക് കലോത്സവങ്ങളിൽ വർഷങ്ങളായി തുടരുന്ന ഓവറോൾ ചാമ്പ്യൻഷിപ്പിന് പുറമെ കായികമേള, കലോത്സവം, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളകൾ, വിദ്യാരംഗം കലോത്സവം എന്നിവിടങ്ങളിലും സ്കൂൾ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കി.

## Article Content

**ഏറാമല: ** ഓർക്കാട്ടേരി കെ.കെ.എം ഗവൺമെന്റ് ഹൈസ്കൂളിൽ സബ്ജില്ല, ജില്ല, സംസ്ഥാന മേളകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു. സബ്ജില്ലാ തലത്തിൽ സംസ്കൃതം, അറബിക് കലോത്സവങ്ങളിൽ വർഷങ്ങളായി തുടരുന്ന ഓവറോൾ ചാമ്പ്യൻഷിപ്പിന് പുറമെ കായികമേള, കലോത്സവം, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളകൾ, വിദ്യാരംഗം കലോത്സവം എന്നിവിടങ്ങളിലും സ്കൂൾ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കി.

വടകര റൂറൽ എസ്പി മെറിൻ ജോസഫ് ഐ.പി.എസ് വിജയോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.കെ ബിജു അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് പി. സീമ, സ്റ്റാഫ് സെക്രട്ടറി ടി. അഖിലേന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്കാരം കരസ്ഥമാക്കിയ അധ്യാപകൻ ഡോ. ഷിഗേഷ് ജി.എസിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിജയഘോഷയാത്രയും അരങ്ങേറി.

Orkkatery K.K.M Government High School organized a victory fest to honour students who excelled in sub-district, district and state-level competitions. Vadakara Rural SP Merin Joseph inaugurated the event, and teacher Dr. Shigesh G.S. was also felicitated for receiving the Chandrasekharan Nair Hindi Research Award.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/393379/orkkatery-kkm-high-school-victory-fest-new-)