---
title: "ബസ് ഡ്രൈവർക്കെതിരെ കേസ്; കണ്ണിനടയിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവം, അമിത വേഗയും അശ്രദ്ധയും"
english_title: "Case Filed Against Bus Driver After Scooter Rider Dies in Vadakara Crash"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/393386/bus-driver-case-vadakara-scooter-death"
published_at: "2026-11-27T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0909451dff4_bus-driver-case-vadakara-scooter-death.jpg"
keywords: ["BusAccident", "VadakaraPolice", "ScooterCrash", "RoadSafety", "KeralaNews"]
---

# ബസ് ഡ്രൈവർക്കെതിരെ കേസ്; കണ്ണിനടയിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവം, അമിത വേഗയും അശ്രദ്ധയും

> **Lead Summary:** **വടകര: **തിരുവള്ളൂർ കണ്ണിനട പാലത്തിന് സമീപം ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിച്ച സംഭവത്തിൽ വടകര പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം 7.25 ഓടെയാണ് അപകടം. തോടന്നൂർ ഭാഗത്ത് നിന്ന് തിരുവള്ളൂർ ഭാഗത്തേക്ക് രണ്ട് സ്ത്രീകൾ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനെ, പിന്നിൽ നിന്ന് അമിത വേഗത്തിലും അശ്രദ്ധമായും ഓടിച്ചുവന്ന ബസ് മറികടക്കവേ സ്കൂട്ടറിൽ തട്ടുകയായിരുന്നുവെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്.

## Article Content

**വടകര: **തിരുവള്ളൂർ കണ്ണിനട പാലത്തിന് സമീപം ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിച്ച സംഭവത്തിൽ വടകര പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം 7.25 ഓടെയാണ് അപകടം. തോടന്നൂർ ഭാഗത്ത് നിന്ന് തിരുവള്ളൂർ ഭാഗത്തേക്ക് രണ്ട് സ്ത്രീകൾ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനെ, പിന്നിൽ നിന്ന് അമിത വേഗത്തിലും അശ്രദ്ധമായും ഓടിച്ചുവന്ന ബസ് മറികടക്കവേ സ്കൂട്ടറിൽ തട്ടുകയായിരുന്നുവെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്.

ഇടിയിൽ രണ്ടുപേരും റോഡിൽ തെറിച്ചുവീണു. സ്കൂട്ടറിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന ചങ്ങരോത്ത് സ്വദേശിനി റംല (48) ഗുരുതരമായി പരിക്കേറ്റ് മരിച്ചു. ഭാരതീയ ന്യായ സംഹിത 281, 106(1) വകുപ്പുകൾ പ്രകാരമാണ് സംഭവത്തിൽ വടകര പോലീസ് കേസെടുത്തത്. അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കേസ്. ബസ് നമ്പർ KL 18 AH 4976 എന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവള്ളൂർ സ്വദേശി മുഹമ്മദ് അമീൻ കെ. നൽകിയ രേഖാമൂലമുള്ള പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അന്വേഷണ ചുമതല എസ്.ഐ (ഗ്രേഡ്) ലത്തീഫ് സി.യ്ക്കാണ്. ബസ് കസ്റ്റഡിയിലെടുക്കൽ, ഡ്രൈവറുടെ മൊഴി, സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

Vadakara police have registered a case against the bus driver after a scooter rider died in a collision near Thiruvallur Kanninad bridge. The FIR says the bus hit the scooter while overtaking at high speed and without due care, causing one of the two riders to die from injuries.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/393386/bus-driver-case-vadakara-scooter-death)