---
title: "അമയയുടെ വേർപാട് വിശ്വസിക്കാനാകാതെ കുടുംബവും സഹപാഠികളും "
english_title: "Family and classmates could not believe Amaya's death"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39352/family-and-classmates-could-not-believe-amayas-death"
published_at: "2022-04-26T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626777baddaed_amaya.jpg"
keywords: []
---

# അമയയുടെ വേർപാട് വിശ്വസിക്കാനാകാതെ കുടുംബവും സഹപാഠികളും 

> **Lead Summary:** **വടകര : ** വീടിനകത്ത് ജീവനൊടുക്കിയ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്താനുള്ള നടപടികൾ തുടങ്ങി.

## Article Content

**വടകര : ** വീടിനകത്ത് ജീവനൊടുക്കിയ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്താനുള്ള നടപടികൾ തുടങ്ങി.

അമയയുടെ വേർപാട് വിശ്വസിക്കാനാകാതെ കുടുംബവും സഹപാഠികളും. വെളളികുളങ്ങരയ്ക്കും ഓര്‍ക്കാട്ടേരിക്കും ഇടയിലുള്ള ചാറ്റുകുളം ക്ഷേത്രത്തിനടുത്തെ എരുവാട്ടിൽ താഴേ കുനി രാജീവന്റെ മകൾ അമയയെയാണ് (17) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വടകര നഗരത്തിലെ സ്കൂൾ വിദ്യാർത്ഥിനിയാണ്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം രാത്രി തന്നെ വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. എടച്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39352/family-and-classmates-could-not-believe-amayas-death)