---
title: "സോഷ്യലിസ്റ്റ് നേതാവ്  താമര  ബാലന്‍ നിര്യാതനായി"
english_title: "LJD LEADER THAMARA BALAN OBIT "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3936/ljd-leader-thamara-balan-obit"
published_at: "2021-10-07T12:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615e9b1dae17b_BALAN LJD.jpg"
keywords: []
---

# സോഷ്യലിസ്റ്റ് നേതാവ്  താമര  ബാലന്‍ നിര്യാതനായി

> **Lead Summary:** **വടകര: **വടകരയിലെ പ്രമുഖ സോഷ്യലിസ്റ്റ് അടക്കാത്തെരുവിലെ താമര ബാലന്‍ നിര്യാതമായി. ഭാര്യ: കാര്‍ത്ത്യായനി . മക്കള്‍: സിജു, സിനു, സിന്ധു. സംസ്‌കാരം വീട്ട് വളപ്പില്‍ നടന്നു.

## Article Content

**വടകര: **വടകരയിലെ പ്രമുഖ സോഷ്യലിസ്റ്റ് അടക്കാത്തെരുവിലെ താമര ബാലന്‍ നിര്യാതമായി. ഭാര്യ: കാര്‍ത്ത്യായനി . മക്കള്‍: സിജു, സിനു, സിന്ധു. സംസ്‌കാരം വീട്ട് വളപ്പില്‍ നടന്നു.

വടകരയില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം സംഘടിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ദീര്‍ഘകാലം ജനതാ പാര്‍ട്ടി വടകര മുനസിപ്പല്‍ ഏരിയ സിക്രട്ടറിയും 1988 മുതല്‍ 1995 വരെ വടകര നഗരസഭ കൗണ്‍സിലറും ആയിരുന്നു.

**അടക്കാത്തെരുവില്‍ സര്‍വ്വ കക്ഷി അനുശോചന യോഗം ചേര്‍ന്നു **

വടകര : അടക്കാതെരുവിലെ എല്‍ജെഡി നേതാവ് താമര ബാലന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. പറമ്പത്ത് രാജന്‍ സ്വാഗതം പറഞ്ഞു.എം സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.

എടയത്ത് ശ്രീധരന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. എടി ശ്രീധരന്‍, കണ്ടിയില്‍ മനോജ്, കായക്ക ഗോപാലന്‍, സി വത്സലന്‍ മാസ്റ്റര്‍, കനത്തായി രാധകൃഷ്ണന്‍, കനപ്പള്ളി ബാബു, പറോല്‍ ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

എല്‍ജെഡി നേതാവ് താമര ബാലന്റെ നിര്യാണത്തില്‍ എല്‍ജെഡി എഴാം വാര്‍ഡ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ കായക്ക ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു, പറമ്പത്ത് രാജന്‍, കെ പി പ്രേമനാഥന്‍, പറോല്‍ ബാബുരാജ്, പി കെ പ്രേമന്‍, എം ദിപു എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3936/ljd-leader-thamara-balan-obit)