---
title: "ഇംഗ്ലീഷ് പഠനം ഇനി കൂടുതൽ എളുപ്പമാക്കാം; നിർമിതബുദ്ധിയുടെ സാധ്യതകൾ തേടി തോടന്നൂരിൽ അധ്യാപക ശിൽപശാല"
english_title: "AI Workshop in Thodannur Aims to Make English Learning Easier"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/393624/thodannur-ai-english-learning-workshop"
published_at: "2026-11-28T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0aef60493c8_thodannur-ai-english-learning-workshop.jpg"
keywords: ["EducationTech", "AIInEducation", "EnglishLearning", "TeacherTraining", "KeralaEducation"]
---

# ഇംഗ്ലീഷ് പഠനം ഇനി കൂടുതൽ എളുപ്പമാക്കാം; നിർമിതബുദ്ധിയുടെ സാധ്യതകൾ തേടി തോടന്നൂരിൽ അധ്യാപക ശിൽപശാല

> **Lead Summary:** തോടന്നൂർ: ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപഠനം എളുപ്പമാക്കുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് എംപവർമെന്റ് ടോക് ഷോപ്പ് സംഘടിപ്പിച്ചു. തോടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും ബി.ആർ.സിയുടെയും നേതൃത്വത്തിലാണ് അധ്യാപക ശിൽപശാല സംഘടിപ്പിച്ചത്.

## Article Content

തോടന്നൂർ: ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപഠനം എളുപ്പമാക്കുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് എംപവർമെന്റ് ടോക് ഷോപ്പ് സംഘടിപ്പിച്ചു. തോടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും ബി.ആർ.സിയുടെയും നേതൃത്വത്തിലാണ് അധ്യാപക ശിൽപശാല സംഘടിപ്പിച്ചത്.

നിർമിതബുദ്ധിയുടെ കാലഘട്ടത്തിൽ അധ്യാപക പരിവർത്തന പദ്ധതികൾ അനിവാര്യമാണെന്നും ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ ക്ലാസ് മുറികളിലെ ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്താൻ അധ്യാപകർ സജ്ജരാകേണ്ടതുണ്ടെന്നും ശിൽപശാലയിൽ ചൂണ്ടിക്കാട്ടി.

കോഴിക്കോട് ഡയറ്റ് ലക്ചറർ ഡോ. എം. പ്രബീഷ് ശിൽപശാല ഉദ്ഘാടനം ചെയ്തു. തോടന്നൂർ എ.ഇ.ഒ. എ.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ എം.എം. മുഹമ്മദ് പരിപാടിയുടെ പ്രാധാന്യം വിശദീകരിച്ചു.

ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ അജിത് കുമാർ സ്വാഗതവും ബി.ആർ.സി. ട്രെയിനർ കെ. സലീമ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന അധ്യാപക പരിശീലനത്തിന് റിസോഴ്‌സ് അധ്യാപകൻ ഹാരിസ് മാസ്റ്റർ നേതൃത്വം നൽകി.

An English empowerment workshop was held in Thodannur to help teachers use modern technology and artificial intelligence to make English learning easier for students. The session was organized by the Thodannur sub-district education office and the BRC, with training led by resource teachers and education officials.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/393624/thodannur-ai-english-learning-workshop)