---
title: "മെഡിസെപ്പിൽ സമഗ്ര പരിഷ്കരണം വേണം, നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങൾ അനുവദിക്കണം; ആവശ്യങ്ങളുമായി പെൻഷനേഴ്സ് അസോസിയേഷൻ"
english_title: "Medisep Needs Overhaul, Denied Benefits Must Be Restored: Pensioners' Association"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/393633/medisep-overhaul-denied-benefits-pensioners-demand"
published_at: "2026-11-28T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0afd83bdd90_medisep-overhaul-denied-benefits-pensioners-demand.jpg"
keywords: ["Medisep", "PensionersAssociation", "KeralaNews", "PensionRevision", "DearnessAllowance"]
---

# മെഡിസെപ്പിൽ സമഗ്ര പരിഷ്കരണം വേണം, നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങൾ അനുവദിക്കണം; ആവശ്യങ്ങളുമായി പെൻഷനേഴ്സ് അസോസിയേഷൻ

> **Lead Summary:** വടകര : മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതി അർഹമായ ചികിത്സാനുകൂല്യം ലഭ്യമാക്കണമെന്നും മുഴുവൻ സർക്കാർ, സ്വകാര്യ ആശുപത്രികളിലും സേവനം ലഭ്യമാക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുറ്റ്യാടി നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

വടകര : മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതി അർഹമായ ചികിത്സാനുകൂല്യം ലഭ്യമാക്കണമെന്നും മുഴുവൻ സർക്കാർ, സ്വകാര്യ ആശുപത്രികളിലും സേവനം ലഭ്യമാക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുറ്റ്യാടി നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

ക്ഷാമാശ്വാസ കുടിശ്ശികയുടെ 6 ഗഡുക്കൾ നൽകാതെയാണ് ഇടത് സർക്കാർ ഇറങ്ങിപ്പോയത്. 5 വർഷം കൂടുമ്പോൾ ചെയ്യേണ്ട പെൻഷൻ പരിഷ്കരണം നടത്തിയില്ല. കൂടാതെ കഴിഞ്ഞ പ്രാവശ്യത്തെ പെൻഷൻ പരിഷ്‌കരണ കുടിശ്ശിക പൂർണ്ണമായി നൽകിയില്ല.

നിഷേധിക്കപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം ഡി സി സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. സിപി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻ്റ് പി എം അബ്ദു റഹിമാൻ, പി സി ഷീബ, വി വി വിനോദൻ, പി എം കണാരൻ, സി എം സതീശൻ, ചാലിൽ അഷറഫ്, കൊളായി രാമചന്ദ്രൻ, കെ പി ദിനേശൻ, സി പി ശശിനൻ, പി എം പ്രേംകുമാർ, കെ പി ശ്രീധരൻ, കെ കെ പ്രദ്യുമ്നൻ എന്നിവർ പ്രസംഗിച്ചു.

പ്രതിനിധി സമ്മേളനം ഒ എം രാജൻ ഉദ്ഘാടനം ചെയ്തു. വനിതാ സമ്മേളനം കെ പി സുലോചന ഉദ്ഘാടനം ചെയ്തു. ഷീബ പത്മനാഭൻ അധ്യക്ഷത വഹിച്ചു. ടി എ പത്മാവതി, പി കെ മിനി, ഒ പി പ്രമീള, ടി ശ്രീലത എന്നിവർ പ്രസംഗിച്ചു. നാസർ കക്കട്ടിൽ, കുറ്റിയിൽ സരള, നല്ലൂർ ഗംഗാധരൻ, ചേർത്തല സുകുമാരൻ എന്നിവരെ ആദരിച്ചു.

The Kerala State Service Pensioners Association’s Kutyadi constituency conference demanded a comprehensive overhaul of the Medisep scheme and treatment benefits at all government and private hospitals. It also called for payment of dearness allowance arrears, pension revision, and all denied benefits.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/393633/medisep-overhaul-denied-benefits-pensioners-demand)