---
title: "വടകരയില്‍ കിണറ്റില്‍ വീണ പശുവിനെ  രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്"
english_title: " A cow that fell into a well in Vadakara Rescued by firefighters"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3948/a-cow-that-fell-into-a-well-in-vadakara-rescued-by-firefighters"
published_at: "2021-10-07T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ea36e9421c_FIRE AND RESUE .jpg"
keywords: []
---

# വടകരയില്‍ കിണറ്റില്‍ വീണ പശുവിനെ  രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

> **Lead Summary:** വടകര: വടകരയില്‍ കിണറ്റില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ് സംഘം. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. അരവിന്ദ് ഘോഷ് റോഡിലെ കരിപള്ളിപൊയില്‍ മോഹന്‍രാജിന്റെ വീട്ടിലാണ് സംഭവം.

## Article Content

വടകര: വടകരയില്‍ കിണറ്റില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ് സംഘം. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. അരവിന്ദ് ഘോഷ് റോഡിലെ കരിപള്ളിപൊയില്‍ മോഹന്‍രാജിന്റെ വീട്ടിലാണ് സംഭവം.

സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വിജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പശുവിനെ രക്ഷപ്പെടുത്തി. ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ആദര്‍ശ് , വിവേക്, പ്രജിത്ത് നാരായണന്‍, ഡ്രൈവര്‍ ഷബിഷാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3948/a-cow-that-fell-into-a-well-in-vadakara-rescued-by-firefighters)