---
title: "കേന്ദ്ര സർവകലാശാല കോഴ്സുകൾക്കായുള്ള എൻട്രൻസ് പരീക്ഷ പരിശീലന പദ്ധതിയുമായി കെ.കെ രമ എംഎൽഎ"
english_title: "KK Rema MLA with Entrance Exam Training Program for Central University Courses"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39506/kk-rema-mla-with-entrance-exam-training-program-for-central-university-courses"
published_at: "2022-04-26T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626816439ac3f_rama.jpg"
keywords: []
---

# കേന്ദ്ര സർവകലാശാല കോഴ്സുകൾക്കായുള്ള എൻട്രൻസ് പരീക്ഷ പരിശീലന പദ്ധതിയുമായി കെ.കെ രമ എംഎൽഎ

> **Lead Summary:** **വടകര : **ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി കേന്ദ്രസർവകലാശാലകൾ നടത്തുന്ന പ്രവേശന പരീക്ഷ യ്ക്ക്കെ.കെ.രമ എം.എൽ.എയുടെ നേതൃത്വത്തിൽ മാർഗനിർദ്ദേശങ്ങളും പരിശീലനവും നൽകുന്നു.

## Article Content

**വടകര : **ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി കേന്ദ്രസർവകലാശാലകൾ നടത്തുന്ന പ്രവേശന പരീക്ഷ യ്ക്ക്കെ.കെ.രമ എം.എൽ.എയുടെ നേതൃത്വത്തിൽ മാർഗനിർദ്ദേശങ്ങളും പരിശീലനവും നൽകുന്നു.

എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ ഭാഗമായാണ് പരിശീലനം. മെയ് 1ന് രാവിലെ 9.30ന് വടകര ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ചാണ് ഓറിയന്റേഷൻ പ്രോഗ്രാം നടക്കുന്നത്.

ഡൽഹി യൂനിവേഴ്‌സിറ്റി, അലിഗഡ്, ജാമിയമില്ലിയ, ബനാറസ്, ജെ.എൻ.യു, ഹൈദരാബാദ്, പോണ്ടിച്ചേരി തുടങ്ങി നാൽപതിലധികം യൂനിവേഴ്‌സിറ്റികളിലേക്കാണ് പ്രവേശന പരീക്ഷ നടക്കുന്നത്.

**

സി.യു.ഇ.ടി അഥവാ കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റിന് പ്ലസ് ടു പഠനം പൂർത്തിയാക്കിയതോ അവസാന വർഷ പരീക്ഷ എഴുതുന്നതോ ആയ വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

താൽപര്യമുള്ള വിദ്യാർഥികൾക്ക് എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ ഭാഗമായി ഈ പരീക്ഷയ്ക്കുള്ള പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ [https://forms.gle/Avvrw9Z2ZVG57vLY6](https://forms.gle/Avvrw9Z2ZVG57vLY6) എന്ന ലിങ്കിലെ ഗൂഗിൾ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് 9446339413, 9495727544, 9446519292, 9447384064 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39506/kk-rema-mla-with-entrance-exam-training-program-for-central-university-courses)