---
title: "ദേശീയ പഞ്ചായത്ത് ദിനാഘോഷം; ചോറോട് പ്രത്യേക ഗ്രാമ സഭ ചേർന്നു"
english_title: "National Panchayat Day; A special gram sabha joined Chor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39510/national-panchayat-day-a-special-gram-sabha-joined-chor"
published_at: "2022-04-26T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626819fbbf2da_gramasabha.jpg"
keywords: []
---

# ദേശീയ പഞ്ചായത്ത് ദിനാഘോഷം; ചോറോട് പ്രത്യേക ഗ്രാമ സഭ ചേർന്നു

> **Lead Summary:** **കൈനാട്ടി : **ദേശീയ പഞ്ചായത്ത് ദിനാ ആഘോഷത്തിൻ്റെ ഭാഗമായി ചോറോട് ഗ്രാമ പഞ്ചായത്തിൽ പ്രത്യേക വൈബ്രൻ്റ് ഗ്രാമസഭ കെ എ എം യു പി സ്കൂളിൽ ചേർന്നു.

## Article Content

**കൈനാട്ടി : **ദേശീയ പഞ്ചായത്ത് ദിനാ ആഘോഷത്തിൻ്റെ ഭാഗമായി ചോറോട് ഗ്രാമ പഞ്ചായത്തിൽ പ്രത്യേക വൈബ്രൻ്റ് ഗ്രാമസഭ കെ എ എം യു പി സ്കൂളിൽ ചേർന്നു.

ഗ്രാമസഭ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് രേവതി പേരുവാണ്ടിയിൽ അധ്യക്ഷം വഹിച്ചു. കില ഫാക്കൽറ്റി ശ്രീ. അനിൽ കുമാർ വിശദീകരണം നടത്തുകയും ചർച്ച നയിക്കുകയും ചെയ്തു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മധുസൂദനൻ, സി നാരായണൻ മാസ്റ്റർ ചെയർപേഴ്സൺ ശ്രീമതി. ശ്യാമള പൂവേരി കൃഷി ഓഫീസർ . നൗഷാദ്, അസിസ്റ്റ് സെക്രട്ടറി സുധീർ പി എന്നിവർ സംസാരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39510/national-panchayat-day-a-special-gram-sabha-joined-chor)