---
title: "സംസ്ഥാന ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പ് വടകര പുറങ്കരയിൽ; സംഘാടക സമിതിയായി "
english_title: "State Beach Volleyball Championship at Vadakara Became the organizing committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39651/state-beach-volleyball-championship-at-vadakara-became-the-organizing-committee"
published_at: "2022-04-27T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626949337fa45_Untitled-1.jpg"
keywords: []
---

# സംസ്ഥാന ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പ് വടകര പുറങ്കരയിൽ; സംഘാടക സമിതിയായി 

> **Lead Summary:** **വടകര : **സംസ്ഥാന വോളിബോൾ അസോസിയേഷൻ പുറങ്കര വോളി ബ്രദേഴ്‌സിന്റെ സഹകരണത്തോടെ വടകര പുറങ്കരയിൽ സംസ്ഥാന ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പ് നടത്തുന്നു.

## Article Content

**വടകര : **സംസ്ഥാന വോളിബോൾ അസോസിയേഷൻ പുറങ്കര വോളി ബ്രദേഴ്‌സിന്റെ സഹകരണത്തോടെ വടകര പുറങ്കരയിൽ സംസ്ഥാന ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പ് നടത്തുന്നു.

മേയ് 12, 13 തീയതികളിൽ പുറങ്കരബീച്ചിലാണ് പുരുഷ-വനിതാ ചാമ്പ്യൻഷിപ്പ്. ഇതിനായി സംഘാടകസമിതി രൂപവത്കരിച്ചു. യോഗം കൗൺസിലർ പി.വി. ഹാഷിം ഉദ്ഘാടനംചെയ്തു. രാഘവൻ മാണിക്കോത്ത് അധ്യക്ഷതവഹിച്ചു.

ടി.പി. മുസ്തഫ, എം.സി. സുരേഷ്, കെ. പീതാംബരൻ, കെ. രജീഷ് കുമാർ, രാമചന്ദ്രൻ, വി.എം. ഷീജിത്ത്, ടി.എച്ച്. അബ്ദുൾ മജീദ്, ബഷീർ പട്ടാര, ടി.പി. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: കെ.പി. ബിന്ദു (ചെയര്‍പെഴ്സന്‍ .), പി.വി. ഹാഷിം, പി. വിജയി, ടി.പി. മുസ്തഫ, കെ. പീതാംബരൻ (വൈ. ചെയര്‍മാന്‍.)കെ. നസീർ (ജന. കൺ.), കെ.പി. നിസാർ (കൺവീനര്‍.), കെ. രജീഷ് കുമാർ, വി.എം. ഷീജിത്ത്, വി.കെ. പ്രദീപൻ, ബഷീർ പട്ടാര (ജോ. കൺവീനര്‍ ), ടി.എച്ച്. അബ്ദുൾ മജീദ് (ഖജാജി .)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39651/state-beach-volleyball-championship-at-vadakara-became-the-organizing-committee)