---
title: "ഇ.സി.എച്ച്.എസ്. പോളിക്ലിനിക് വടകരയിൽ വേണം - കേന്ദ്രമന്ത്രി വി.കെ. സിങ്ങിന് വിമുക്തഭടന്മാരുടെ നിവേദനം"
english_title: "ECHS Polyclinic should be in Vadakara - Union Minister VK Petition of veterans to Singh"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39654/echs-polyclinic-should-be-in-vadakara-union-minister-vk-petition-of-veterans-to-singh"
published_at: "2022-04-27T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62694bba67184_Untitled-1.jpg"
keywords: []
---

# ഇ.സി.എച്ച്.എസ്. പോളിക്ലിനിക് വടകരയിൽ വേണം - കേന്ദ്രമന്ത്രി വി.കെ. സിങ്ങിന് വിമുക്തഭടന്മാരുടെ നിവേദനം

> **Lead Summary:** **വടകര : **വിമുക്തഭടന്മാരുടെ ചികിത്സാപദ്ധതിയുടെ ഭാഗമായുള്ള ഇ.സി.എച്ച്.എസ്. പോളിക്ലിനിക് വടകരയിൽ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഖിലഭാരതീയ പൂർവ സൈനിക് സേവാ പരിഷത്ത് വടകര താലൂക്ക് കമ്മിറ്റി കേന്ദ്രമന്ത്രി വി.കെ. സിങ്ങിന് നിവേദനം സമർപ്പിച്ചു.

## Article Content

**വടകര : **വിമുക്തഭടന്മാരുടെ ചികിത്സാപദ്ധതിയുടെ ഭാഗമായുള്ള ഇ.സി.എച്ച്.എസ്. പോളിക്ലിനിക് വടകരയിൽ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഖിലഭാരതീയ പൂർവ സൈനിക് സേവാ പരിഷത്ത് വടകര താലൂക്ക് കമ്മിറ്റി കേന്ദ്രമന്ത്രി വി.കെ. സിങ്ങിന് നിവേദനം സമർപ്പിച്ചു.

നിലവിൽ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് പോളി ക്ലിനിക്ക് ഉള്ളത്. വടകര താലൂക്കിലെ പ്രായംചെന്ന വിമുക്തഭടന്മാർക്ക് ഇത്രയുംദൂരെയുള്ള സ്ഥലങ്ങളിൽച്ചെന്ന് ചികിത്സതേടാൻ ബുദ്ധിമുട്ടുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

വേണ്ട നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു. നിലവിൽ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് പോളി ക്ലിനിക്ക് ഉള്ളത്.

വടകര താലൂക്കിലെ പ്രായംചെന്ന വിമുക്തഭടന്മാർക്ക് ഇത്രയുംദൂരെയുള്ള സ്ഥലങ്ങളിൽച്ചെന്ന് ചികിത്സതേടാൻ ബുദ്ധിമുട്ടുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വേണ്ട നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39654/echs-polyclinic-should-be-in-vadakara-union-minister-vk-petition-of-veterans-to-singh)