---
title: "അഴിത്തലയില്‍ കരക്കടിഞ്ഞ തിമിംഗലത്തെ സംസ്‌കരിച്ചു"
english_title: "The whale that landed in the AZHITHALA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3974/the-whale-that-landed-in-the-azhithala"
published_at: "2021-10-07T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ebdfd11e6b_WHALE PHOTO.jpg"
keywords: []
---

# അഴിത്തലയില്‍ കരക്കടിഞ്ഞ തിമിംഗലത്തെ സംസ്‌കരിച്ചു

> **Lead Summary:** **വടകര: **അഴിത്തലയില്‍ ചത്തടിഞ്ഞ കൂറ്റന്‍ തിമിംഗിലത്തെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സാന്റ് ബാങ്ക്‌സ് പരിസരത്ത് സംസ്‌കരിച്ചു. ഇന്നലെ വൈകീട്ടാണ് പുറങ്കര കളിവീട് അങ്കണവാടിക്ക് സമീപത്തെ തീരത്താണ് തിമിംഗിലം അടിഞ്ഞത്.

## Article Content

**വടകര: **അഴിത്തലയില്‍ ചത്തടിഞ്ഞ കൂറ്റന്‍ തിമിംഗിലത്തെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സാന്റ് ബാങ്ക്‌സ് പരിസരത്ത് സംസ്‌കരിച്ചു. ഇന്നലെ വൈകീട്ടാണ് പുറങ്കര കളിവീട് അങ്കണവാടിക്ക് സമീപത്തെ തീരത്താണ് തിമിംഗിലം അടിഞ്ഞത്.

പുറങ്കരയില്‍ അടിഞ്ഞ തിമിംഗലത്തെ മത്സ്യതൊഴിലാളികളുടെ സഹകരണത്തോടെയാണ് സാന്റ് ബാങ്ക്‌സില്‍ എത്തിച്ച് സംസ്‌കരിച്ചത്. ചത്തടഞ്ഞിയ തിമിംഗലത്തിന് ഏഴുമീറ്ററോളം നീളമുണ്ട്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നും മരണ കാരണം വ്യക്തമല്ലെന്നും വെറ്റിനറി സര്‍ജന്‍ പറഞ്ഞു.

നഗരസഭ, വനംവകുപ്പ്, കോസ്റ്റല്‍ പൊലീസ്, മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. തിമിംഗലം കരക്കടിഞ്ഞ വിവരം വാര്‍ഡ് പി വി ഹാഷിം ആണ് അധികൃതരെ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3974/the-whale-that-landed-in-the-azhithala)