---
title: "കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വടകരയില്‍ നഗരസഭാ ജീവനക്കാരുടെ പ്രതിഷേധം  "
english_title: "Against the anti-people policies of the Central Government Municipal employees protest in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39755/against-the-anti-people-policies-of-the-central-government-municipal-employees-protest-in-vadakara"
published_at: "2022-04-28T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a4065319fd_municippal staf proteset.jpg"
keywords: []
---

# കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വടകരയില്‍ നഗരസഭാ ജീവനക്കാരുടെ പ്രതിഷേധം  

> **Lead Summary:** **വടകര: ** കേരള മുനിസിപ്പല്‍ &കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ വടകര യുണിറ്റിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**വടകര: ** കേരള മുനിസിപ്പല്‍ &കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ വടകര യുണിറ്റിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

വിലക്കയറ്റം തടയുക, വര്‍ഗീയതയെ ചെറുക്കുക, പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, തദ്ദേശ സ്വയംഭരണ പൊതു സര്‍വീസ് രൂപീകരണം നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുക ശുചീകരണ വിഭാഗം തൊഴിലാളികളെ പൊതു സര്‍വീസിന്റെ ഭാഗമാക്കുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ നയങ്ങളും പരിപാടികളും വിജയിപ്പിക്കുക, അഴിമതി രഹിത ജനസൗഹൃദ നഗരസഭകള്‍ സൃഷ്ടിക്കാന്‍ അണിചേരുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നഗരസഭാ ഓഫീസിനു മുന്നില്‍ കൂട്ട ധര്‍ണ നടത്തി.

ധര്‍ണ്ണ സിഐടിയു (CITU) ജില്ലാ സെക്രടറി പിസി സുരേഷ് ഉദ്ഘാടനം ചെയ്തു. ഹനീഷ് (NGO യൂണിയന്‍ ഏരിയ സെക്രട്ടറി ). പ്രദീപന്‍ (കണ്ടിജന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ )എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു. യൂണിറ്റ് സെക്രട്ടറി പ്രസാദ് സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് രാധാകൃഷ്ണന്‍ അദ്ധ്യക്ഷതയും വഹിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39755/against-the-anti-people-policies-of-the-central-government-municipal-employees-protest-in-vadakara)