---
title: "വടകര നഗരസഭയിലെ പദ്ധതി നിര്‍വഹണത്തിലെ  മികവിന് അംഗീകാരം"
english_title: "In the project management of Vadakara municipality Recognition for excellence"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39758/in-the-project-management-of-vadakara-municipality-recognition-for-excellence"
published_at: "2022-04-28T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a44750f6e3_vatakara municippal team.jpg"
keywords: []
---

# വടകര നഗരസഭയിലെ പദ്ധതി നിര്‍വഹണത്തിലെ  മികവിന് അംഗീകാരം

> **Lead Summary:** **വടകര: **202122 വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചതിന് ജില്ലാ ആസൂത്രണസമിതി വടകര നഗരസഭയെ അനുമോദിച്ചു. വാര്‍ഷിക പദ്ധതികള്‍ക്കായി അനുവദിച്ച തുകയില്‍ 94.56 % തുക ചിലവഴിച്ചു ജില്ലയിലെ നഗരസഭകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയതിനാണ് പുരസ്‌കാരം.

## Article Content

**വടകര: **202122 വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചതിന് ജില്ലാ ആസൂത്രണസമിതി വടകര നഗരസഭയെ അനുമോദിച്ചു. വാര്‍ഷിക പദ്ധതികള്‍ക്കായി അനുവദിച്ച തുകയില്‍ 94.56 % തുക ചിലവഴിച്ചു ജില്ലയിലെ നഗരസഭകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയതിനാണ് പുരസ്‌കാരം.

ജനറല്‍ വിഭാഗത്തില്‍ 100% തുകയും ചിലവഴിച്ച നഗരസഭ കേന്ദ്ര ധകാര്യ വിഹിതമായി ലഭിച്ച തുക ചിലവഴിക്കുന്നതിലും മികവ് തെളിയിച്ചു. ഖരാമാലിന്യ പരിപാലനത്തിലും വിദ്യാഭ്യാസമേഖലയിലും പദ്ധതിയിലുള്‍പ്പെടുത്തി നടത്തിയ ഇടപെടലുകള്‍ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമായിരുന്നു. കളരി നഗരമായി വടകരയെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വാര്‍ഷിക പദ്ധതിയില്‍ തുടക്കം കുറിക്കാനായി.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് നടത്തിയ പച്ചക്കറി കൃഷി വ്യാപനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.പെട്ടിക്കടകളും സൈഡ് വീല്‍ സ്‌കൂട്ടറുകളും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടിയും നടപ്പാക്കി. ജില്ലാ ആസൂത്രണസമിതി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്‍. ഷീജ ശശി വടകര നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. പി ബിന്ദുവിന് കൈമാറി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. എം. പി. ശിവാനന്ദന്‍,ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി ടി എല്‍ റെഡ്ഡി, നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ ഡി. സജു ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. ആര്‍. മായ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ജില്ലാതല പുരസ്‌കാരം നേടിയെടുക്കുന്ന രീതിയില്‍ മികച്ച രീതിയില്‍ പദ നിര്‍വഹണം നടത്തിയ നിര്‍വഹണ ഉദ്യോഗസ്ഥരെയും അനുബന്ധ ഉദ്യോഗസ്ഥരെയും അനുമോദിക്കുന്നതിനും അടുത്ത വാര്‍ഷിക പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുമായി അടുത്ത ആഴ്ച യോഗം ചേരുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു. നഗരസഭാ സെക്രട്ടറി എന്‍. കെ ഹരീഷ് എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39758/in-the-project-management-of-vadakara-municipality-recognition-for-excellence)