---
title: "മുക്കാളി ,നാദാപുരം റോഡ്  റെയില്‍വേ സ്റ്റേഷനുകകളില്‍   മെയ് ആറു മുതല്‍  ട്രെയിനുകള്‍ നിര്‍ത്തും"
english_title: "At Mukkali and Nadapuram Road railway stations  Trains will stop from May 6"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39766/at-mukkali-and-nadapuram-road-railway-stations-trains-will-stop-from-may-6"
published_at: "2022-04-28T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a4cf7d9e55_nadapuram road-mukkali.jpg"
keywords: []
---

# മുക്കാളി ,നാദാപുരം റോഡ്  റെയില്‍വേ സ്റ്റേഷനുകകളില്‍   മെയ് ആറു മുതല്‍  ട്രെയിനുകള്‍ നിര്‍ത്തും

> **Lead Summary:** **വടകര :** മുക്കാളി ,നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനുകളില്‍ മെയ് ആറു മുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് സതേണ്‍ റെയില്‍വേ അധികൃതര്‍ ഉത്തരവ് ഇറക്കി.

## Article Content

**വടകര :** മുക്കാളി ,നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനുകളില്‍ മെയ് ആറു മുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് സതേണ്‍ റെയില്‍വേ അധികൃതര്‍ ഉത്തരവ് ഇറക്കി.

കണ്ണൂര്‍ കോയമ്പത്തൂര്‍(16607) , മംഗലാപുരം കോയമ്പത്തൂര്‍(16324) ,കണ്ണൂര്‍ ഷൊര്‍ണൂര്‍ (മെമു) (06024 ), കോയമ്പത്തൂര്‍ കണ്ണൂര്‍(16608) , കോയമ്പത്തൂര്‍മംഗലാപുരം (16323) , ഷൊര്‍ണൂര്‍കണ്ണൂര്‍ മെമു(06023) എന്നീ ആറ് ട്രെയിനുകള്‍ക്കാണ് സ്റ്റോപ്പ് അനുവദിച്ചത്. മുക്കാളി റയില്‍വേ സ്റ്റേഷനില്‍ കോവിഡ് മഹാമാരിയുടെ പേരില്‍ നേരത്തെ നിര്‍ത്തി കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിക്കണമെന്നു ആവശ്യപ്പെട്ടു .

യൂസേഴ്‌സ് ഫോറം റെയില്‍വേ പാസിഞ്ചേസ് അമിനിറ്റി കമ്മിറ്റി ചെയര്‍മാര്‍ പി.കെ. കൃഷ്ണദാസിന് നിവേദനം നല്‍കിയിരുന്നു . ഇതിനെ തുടര്‍ന്ന് സതേണ്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് . മെയ് ആറു മുതല്‍ സ്റ്റോപ്പ് അനുവദിച്ചത് .

സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ജനപ്രതിനിധികള്‍, സര്‍വ്വ കക്ഷികള്‍ , വ്യാപരി സംഘടകള്‍, റെസിഡന്‌സ് അസ്സോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ രൂപീകരിച്ച യൂസേഴ്‌സ് ഫോറം പ്രക്ഷോഭത്തിലായിരുന്നു .

കോവിഡ് വ്യാപനത്തില്‍ നിര്‍ത്തിയ ഭൂരിഭാഗം ട്രെയിനുകളും ഓടിത്തുടങ്ങിയെങ്കിലും മുക്കാളി നാദാപുരം റോഡ് സ്റ്റേഷനുകള്‍ നിര്‍ത്താത്തത് പ്രതിഷേധം ഉയര്‍ന്നിരുന്നു അതിനിടയിലായിരുന്നു .

പി കെ കൃഷ്ണദാസിന്റെ ഇടപെടല്‍ ട്രെയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിക്കാന്‍ കാരണമായി .മറ്റു ഹാള്‍ട്ടിങ് സ്റ്റേഷനുകള്‍ ട്രെയിനുകള്‍ നിര്‍ത്താനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39766/at-mukkali-and-nadapuram-road-railway-stations-trains-will-stop-from-may-6)