---
title: "വിരമിക്കുന്ന പോലീസ് ഓഫീസര്‍മാര്‍ക്ക്  വടകരയില്‍ യാത്രയയപ്പ് നല്‍കി"
english_title: "Farewell to the retiring police officers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39824/farewell-to-the-retiring-police-officers"
published_at: "2022-04-28T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a9d3fd3c8a_sreenivas ips.jpg"
keywords: []
---

# വിരമിക്കുന്ന പോലീസ് ഓഫീസര്‍മാര്‍ക്ക്  വടകരയില്‍ യാത്രയയപ്പ് നല്‍കി

> **Lead Summary:** **വടകര: **കോഴിക്കോട് റൂറല്‍ പോലീസ് ജില്ലയില്‍ നിന്ന് ഈ മാസം 30 ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പോലീസ് ഓഫീസര്‍മാര്‍ക്ക് കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ യാത്രയയപ്പ് സംഘടിപ്പിച്ചു. വടകര മിഡ് ടൗണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന യാത്രയയപ്പ് സംഗമം ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് ഐ പി എസ് ഉദ്ഘാടനം ചെയ്യുകയും ഉപഹാര സമര്‍പ്പണം നടത്തുകയും ചെയ്തു.

## Article Content

**വടകര: **കോഴിക്കോട് റൂറല്‍ പോലീസ് ജില്ലയില്‍ നിന്ന് ഈ മാസം 30 ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പോലീസ് ഓഫീസര്‍മാര്‍ക്ക് കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ യാത്രയയപ്പ് സംഘടിപ്പിച്ചു. വടകര മിഡ് ടൗണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന യാത്രയയപ്പ് സംഗമം ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് ഐ പി എസ് ഉദ്ഘാടനം ചെയ്യുകയും ഉപഹാര സമര്‍പ്പണം നടത്തുകയും ചെയ്തു.

അഡീഷണല്‍ എസ് പി എം പ്രദീപ് കുമാര്‍, കെ.പി.എ. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സജിത്ത് പി.ടി, കെ.പി.ഒ.എ ജില്ലാ ട്രഷറര്‍ ശിവദാസന്‍ വി.പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ബിജു എം ആര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കെ.പി.എ ജില്ല സെക്രട്ടറി കെ.കെ ഗിരീഷ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് രജീഷ് ചെമേരി നന്ദിയും പറഞ്ഞു .

ഗംഗാധരന്‍ പി കെ (SI ബാലുശ്ശേരി), സുധീര്‍ കുമാര്‍ (SI, SSB) മുരളീധരന്‍ പി ( SI, DHQ), ജയപ്രകാശ് പി.കെ (SI നാദാപുരം), പ്രകാശന്‍ കെ (SI മേപ്പയൂര്‍), ബാലകൃഷ്ണന്‍ എന്‍ വി (SI കൂരാച്ചുണ്ട് ), കൃഷ്ണദാസ് ഇ വി (SI കണ്‍ട്രോള്‍ റൂം വടകര) സേതുമാധവന്‍ (SI, SSB), രമേശന്‍ ബി കെ (SI DHQ) ബാബു ചന്ദ്രപ്രസാദ് (SI മുക്കം) തുടങ്ങിയ 11 സബ് ഇന്‍സ്പക്ടര്‍മാര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39824/farewell-to-the-retiring-police-officers)