---
title: "ടി.പി  ഓര്‍മ്മകള്‍ക്ക് ഒരു പതിറ്റാണ്ട്   ; പത്താം രക്തസാക്ഷി ദിനം സമുചിതമായി ആചരിക്കുമെന്ന് ആര്‍എംപി(ഐ)"
english_title: " TP Chandrasekharan 10th Martyr's Day from 30th April to 4th May"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/39854/tp-chandrasekharan-10th-martyrs-day-from-30th-april-to-4th-may"
published_at: "2022-04-28T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626aca7ced91f_press club tp vtk.jpg"
keywords: []
---

# ടി.പി  ഓര്‍മ്മകള്‍ക്ക് ഒരു പതിറ്റാണ്ട്   ; പത്താം രക്തസാക്ഷി ദിനം സമുചിതമായി ആചരിക്കുമെന്ന് ആര്‍എംപി(ഐ)

> **Lead Summary:** വടകര: ഭീഷണികള്‍ക്കും കോര്‍പ്പറേറ്റ് ദാസ്യ രാഷ്ട്രീയത്തിന്റെ പ്രലോഭനങ്ങള്‍ക്കും മുന്നില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ ചെങ്കൊടിയഴിക്കാതിരുന്ന ചങ്കൂറ്റത്തിന്റെ മായാത്ത ഓര്‍മ്മകള്‍ക്ക് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാവുകയാണ്.

## Article Content

വടകര: ഭീഷണികള്‍ക്കും കോര്‍പ്പറേറ്റ് ദാസ്യ രാഷ്ട്രീയത്തിന്റെ പ്രലോഭനങ്ങള്‍ക്കും മുന്നില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ ചെങ്കൊടിയഴിക്കാതിരുന്ന ചങ്കൂറ്റത്തിന്റെ മായാത്ത ഓര്‍മ്മകള്‍ക്ക് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാവുകയാണ്.

ജനാധിപത്യ കേരളത്തെ വിസ്മയിപ്പിച്ച വീരസ്മരണയുടെ അമരസ്മൃതിയേയും അനശ്വര മാതൃകയേയും കാലങ്ങളിലേക്കും തലമുറകളിലേക്കും പടര്‍ത്തി പതിനായിരങ്ങളുടെ സിരകളിലേക്ക് സമര വികാരമായി പടര്‍ന്ന ചന്ദ്രശേഖരനെന്ന കമ്മ്യൂണിസ്റ്റ് പോരാളിയുടെ ഉജ്ജ്വല രക്തസാക്ഷി സ്മരണ ആര്‍.എം.പി.ഐ നേതൃത്വത്തില്‍ ഏപ്രില്‍ 30 മുതല്‍ മെയ് 4 വരെ സമുചിതമായി ആചരിക്കുകയാണ് ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ എഴുപത്തിനാലാം വാര്‍ഷിക ദിനത്തില്‍ ഒഞ്ചിയം വെടിവെച്ചേരിയയില്‍ പ്രകടനവും അനുസ്മരണ സമ്മേളനവും നടക്കും .

എം.സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും കെ.കെ.രമ എം.എല്‍.എ, കെ എസ് ഹരിഹരന്‍, എന്നിവര്‍ സംസാരിക്കും മെയ് 1ന് ടി.പി വെട്ടേറ്റു വീണ വള്ളിക്കാട് നിന്നും നെല്ലാച്ചേരിയിലെ സ്മൃതികുടീരത്തിലേക്ക് അത് ലറ്റുകളും, പാര്‍ട്ടി സഖാക്കളും, വാഹനങ്ങളും അണിനിരക്കുന്ന ദീപശിഖാ പ്രയാണം സംഘടിപ്പിക്കും ടി.പി സ്മൃതികുടീരത്തില്‍ ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രന്‍ ദീപശിഖ തെളിയിക്കും.

മെയ് 2 മുതല്‍ 4 വരെ ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ ടി.പി രക്തസാക്ഷിത്വത്തിന്റെ നാള്‍വഴികള്‍ ഉള്‍ക്കൊള്ളുന്ന ചരിത്ര ചിത്രപ്രദര്‍ശനം സംഘടിപ്പിക്കും മെയ് 2ന് 4 മണിക്ക് സംസ്ഥാന സെക്രട്ടറി എന്‍ വേണു ഉദ്ഘാടനം ചെയ്യും മെയ് 4 ന് ഒഞ്ചിയം ഏരിയയിലെ 100 പാര്‍ട്ടി ബ്രാഞ്ചുകളില്‍ പ്രഭാതഭേരി നടക്കും തുടര്‍ന്ന് കാലത്ത് 6.30ന് വള്ളിക്കാട് സ്മൃതി മണ്ഡപത്തിലും ഓര്‍ക്കാട്ടേരി ടി.പി വനിലും പതാക ഉയര്‍ത്തും .

കാലത്ത് 7 മണിക്ക് നെല്ലാച്ചേരിയിലെ ടി.പി സ്മൃതികുടീരത്തില്‍ പുഷ്പചക സമര്‍പ്പണവും രക്തസാക്ഷി പ്രതിജ്ഞയും നടക്കും വൈകു: 4 മണിക്ക് വെള്ളികുളങ്ങര കേന്ദ്രീകരിച്ച് വളണ്ടിയര്‍ പരേഡും, ബഹുജന പ്രകടനവും ആരംഭിക്കും തുടര്‍ന്ന് ഓര്‍ക്കാട്ടേരി ചന്ത മൈതാനിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മംഗത് റാംപസ് ല ഉദ്ഘാടനം ചെയ്യും കൊല്ലം എം.പിയും ആര്‍.എസ്.പി നേതാവുമായ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, പാര്‍ട്ടി അഖിലേന്ത്യാ ചെയര്‍മാന്‍ കെ ഗംഗാധര്‍, കെ.സി ഉമേഷ് ബാബു സംസ്ഥാന സെക്രട്ടറി എന്‍ വേണു, പ്രസിഡണ്ട് ടി.എല്‍ സന്തോഷ്, കെ.കെ രമ എം.എല്‍.എ, കെ.എസ് ഹരിഹരന്‍ എന്നിവര്‍ സംസാരിക്കും .

വടകരയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആര്‍എംപി നേതാക്കളായ കെ ചന്ദ്രന്‍ ,ടി.കെ സിബി,കെ.കെ ജയന്‍ കെ.കെ സദാശിവന്‍ എന്നിവര്‍ രക്തസാക്ഷി ദിന പരിപാടികള്‍ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/39854/tp-chandrasekharan-10th-martyrs-day-from-30th-april-to-4th-may)