---
title: "ഗൂഗിള്‍ മീറ്റിലെ മോശം പരാമര്‍ശം;  വടകരയിലെ അഭിഭാഷകര്‍ ലീഗല്‍  സര്‍വ്വീസസ് കമ്മിറ്റി ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിക്കും"
english_title: "Bad Mention at Google Meet; Lawyers in Vadakara Legal The Services Committee will boycott classes"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3986/bad-mention-at-google-meet-lawyers-in-vadakara-legal-the-services-committee-will-boycott-classes"
published_at: "2021-10-07T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ecb4e57b78_bar asosiation .jpg"
keywords: []
---

# ഗൂഗിള്‍ മീറ്റിലെ മോശം പരാമര്‍ശം;  വടകരയിലെ അഭിഭാഷകര്‍ ലീഗല്‍  സര്‍വ്വീസസ് കമ്മിറ്റി ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിക്കും

> **Lead Summary:** **വടകര:** ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടെ ഗൂഗിള്‍ മീറ്റ് കോണ്‍ഫറന്‍സില്‍ വെച്ച് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഉദ്യോഗസ്ഥന്‍ വടകര ബാര്‍ അസോസിയേഷന്‍ ഭാരവാഹിയെ അധിക്ഷേപിക്കുകയും മോശം പരാമര്‍ശം നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ച് വടകരയിലെ അഭിഭാഷകര്‍ സര്‍വ്വീസസ് കമ്മിറ്റി ക്ലാസ്സുകള്‍ എടുക്കുന്നതില്‍ നിന്നും വി്ട്ടു നില്‍ക്കും.

## Article Content

**വടകര:** ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടെ ഗൂഗിള്‍ മീറ്റ് കോണ്‍ഫറന്‍സില്‍ വെച്ച് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഉദ്യോഗസ്ഥന്‍ വടകര ബാര്‍ അസോസിയേഷന്‍ ഭാരവാഹിയെ അധിക്ഷേപിക്കുകയും മോശം പരാമര്‍ശം നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ച് വടകരയിലെ അഭിഭാഷകര്‍ സര്‍വ്വീസസ് കമ്മിറ്റി ക്ലാസ്സുകള്‍ എടുക്കുന്നതില്‍ നിന്നും വി്ട്ടു നില്‍ക്കും.

ഇനിയൊരറിയിപ്പു വരെ ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന ഒരു ക്ലാസുകളും എടുക്കേണ്ടതില്ലെന്ന് വടകര ബാര്‍ അസോസിയേഷന്‍ അടിയന്തിര പ്രവര്‍ത്തക സമിതി യോഗം ഏകകണ്ഠമായി തീരുമാനിച്ചു.

തീരുമാനം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി ചെയര്‍മാനെ അറിയിച്ചു.ഇതോടെ ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഈ മാസം എട്ടാം തിയ്യതി മുതല്‍ നടത്താനിരുന്ന നിയമ ക്ലാസുകള്‍ മുടങ്ങുമെന്ന് ഉറപ്പായി. ക്ലാസ്സുകളെടുത്ത അഭിഭാഷകര്‍ക്ക് രണ്ടു വര്‍ഷമായി പ്രതിഫലം ലഭിക്കുന്നില്ലെന്നും പരാതി ഉണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3986/bad-mention-at-google-meet-lawyers-in-vadakara-legal-the-services-committee-will-boycott-classes)