---
title: "വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും ചിത്രങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തി  ശ്രീജിത്ത് വിലാതപുരം"
english_title: " students and teachers Images are copied on canvas Sreejith Vilathapuram"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4002/students-and-teachers-images-are-copied-on-canvas-sreejith-vilathapuram"
published_at: "2021-10-07T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ee20e4d92c_sreejith vilathapuram - mukhavaranam .jpg"
keywords: []
---

# വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും ചിത്രങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തി  ശ്രീജിത്ത് വിലാതപുരം

> **Lead Summary:** വില്യാപ്പള്ളി : പഠിച്ച വിദ്യാലയത്തിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ചിത്രങ്ങള്‍ വരച്ച് നല്‍കി ചിത്രകാരന്‍ ശ്രീജിത്ത് വിലാതപുരം. വിലാതപുരം എല്‍ പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ശ്രീജിത്ത് 150 ഓളം കുട്ടികളുടേയും അധ്യാപകരുടേയും ചിത്രങ്ങളാണ് വരച്ചത്.

## Article Content

വില്യാപ്പള്ളി : പഠിച്ച വിദ്യാലയത്തിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ചിത്രങ്ങള്‍ വരച്ച് നല്‍കി ചിത്രകാരന്‍ ശ്രീജിത്ത് വിലാതപുരം. വിലാതപുരം എല്‍ പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ശ്രീജിത്ത് 150 ഓളം കുട്ടികളുടേയും അധ്യാപകരുടേയും ചിത്രങ്ങളാണ് വരച്ചത്.

സ്‌കൂളിന്റെ 100 ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മുഖവര സമര്‍പ്പണം എന്ന പേരില്‍ ധീര ജവാന്‍ ദിലീഷ് അനുസ്മരണ ദിനമായ ഇന്ന് സംഘടിപ്പിച്ച പരിപാടി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇരിട്ടി മധുരമായി. പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജ്യോതി ലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് അംഗം സീന ടി പി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ സൈനിക സമിതിയുടേയും ജവാന്‍ ദിലീഷിന്റെ കുടുംബത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പഠന കിറ്റ് വിതരണം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന കല്ലില്‍ നിര്‍വഹിച്ചു. കെ കെ കുമാരന്‍, ടി കെ കുഞ്ഞിക്കണ്ണന്‍, വി പ്രസൂണ്‍, എം കെ ദിലീഷ് എന്നിവര്‍ സംസാരിച്ചു.

സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ടി ജയചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും ശ്രീജില്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ചിത്രകാരന്‍ ശ്രീജിത്ത് വിലതാപുരത്തെ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജ്യോതി ലക്ഷ്മി പൊന്നാട അണിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4002/students-and-teachers-images-are-copied-on-canvas-sreejith-vilathapuram)