---
title: "അഴിയൂരില്‍ കുടിവെള്ള സ്രോതസുകളുടെ  ഗുണനിലവാരം പരിശോധിച്ചു"
english_title: "Drinking water sources in Azhiyur Quality checked"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4010/drinking-water-sources-in-azhiyur-quality-checked"
published_at: "2021-10-07T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ee8b26a51f_jalanidhi project .jpg"
keywords: []
---

# അഴിയൂരില്‍ കുടിവെള്ള സ്രോതസുകളുടെ  ഗുണനിലവാരം പരിശോധിച്ചു

> **Lead Summary:** **അഴിയൂര്‍ ** :ജലനിധിയുടെ സഹായത്തോടെ അഴിയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകളുടെയും ജല ഗുണനിലവാരം പരിശോധിക്കുന്ന പദ്ധതിക്ക് അഴിയൂരില്‍ തുടക്കമായി.

## Article Content

**അഴിയൂര്‍ ** :ജലനിധിയുടെ സഹായത്തോടെ അഴിയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകളുടെയും ജല ഗുണനിലവാരം പരിശോധിക്കുന്ന പദ്ധതിക്ക് അഴിയൂരില്‍ തുടക്കമായി.

ഇതിന്റെ ഭാഗമായി ഓരോ വാര്‍ഡില്‍ നിന്നും രണ്ട് കമ്മ്യൂണിറ്റി വളണ്ടിയര്‍മാര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള പരിശീലനം ഗ്രീന്‍സ് ആയുര്‍വേദ ആശുപത്രിയില്‍ സംഘടിപ്പിച്ചു.

പരിശീലനത്തിന് ശേഷം വളണ്ടിയര്‍മാര്‍ വെള്ളത്തിന്റെ പരിശോധന നടത്തി. പരിശീലനം അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.

കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സി മാനേജര്‍ എം.പി ഷഹിര്‍ പദ്ധതി വിശദികരിച്ചു. എന്‍ജിനീയര്‍ ടി നിഷ്‌ന ക്ലാസെടുത്തു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അനീഷ ആനന്ദ് സദനം, രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, ജലനിധി അക്കൗണ്ട്‌സ് ഓഫീസര്‍ പികെ പ്രശാന്ത് കുമാര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജെയ്‌സണ്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4010/drinking-water-sources-in-azhiyur-quality-checked)