---
title: "രണ്ടാം പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്  അഹങ്കഹാരത്തോടെയാണെന്ന് സി.കെ പദ്മനാഭന്‍"
english_title: "BJP district study camp begins at Iringal Sargalaya Craft Village"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40132/bjp-district-study-camp-begins-at-iringal-sargalaya-craft-village"
published_at: "2022-04-30T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d1e271d56c_bjp shibiram.jpg"
keywords: []
---

# രണ്ടാം പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്  അഹങ്കഹാരത്തോടെയാണെന്ന് സി.കെ പദ്മനാഭന്‍

> **Lead Summary:** **വടകര : **മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ബി ജെ പി ജില്ലാ പഠന ശിബിരം ഇരിങ്ങല്‍ സര്‍ഗ്ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ ആരംഭിച്ചു.ശിബിര കേന്ദ്രത്തില്‍ ബി.ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ . വി.കെ സജീവന്‍ പാര്‍ട്ടി പതാക ഉയര്‍ത്തി. ശിബിരം ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : **മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ബി ജെ പി ജില്ലാ പഠന ശിബിരം ഇരിങ്ങല്‍ സര്‍ഗ്ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ ആരംഭിച്ചു.ശിബിര കേന്ദ്രത്തില്‍ ബി.ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ . വി.കെ സജീവന്‍ പാര്‍ട്ടി പതാക ഉയര്‍ത്തി. ശിബിരം ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

രണ്ടാം പിണറായി സര്‍ക്കാര്‍ അഹങ്കഹാരത്തോടെയാണ് മുന്നോട് നീങ്ങുന്നത്. കെ റയില്‍ പദ്ധതിയുടെ പേരില്‍ അനുകൂലിക്കുന്നവരെയും എതിര്‍ക്കുന്നവരെയും തെരുവിലിറക്കി കേരളത്തില്‍ തെരുവുയുദ്ധത്തിനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത് . മുഖ്യ മന്ത്രിയുടെ സ്വപ്ന പദ്ധതി എന്നാണ് പേരിലാണ് കെ റെയില്‍ പദ്ധതി കൊണ്ടുവന്നിരിക്കുന്നത് .

എന്നാല്‍ കേരളം പോലുള്ള സംസ്ഥാനത്ത് നടപ്പാക്കേണ്ടത് സാധാരണക്കാരായ ജനങ്ങളുടെ സ്വപ്ന പദ്ധതികളാണ്. സംസ്ഥാനത്ത് വീടിന്റെ കിടപ്പറയില്‍ പോലും മഞ്ഞ കുറ്റികള്‍ സ്ഥാപിച്ചു കേരളത്തിലെ ജനങ്ങള്‍ക്ക് നേരെ അധിനിവേശം നടത്തുന്ന സര്‍ക്കാര്‍ ഫാസിസ്‌റ് സര്‍ക്കാറാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി .

ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കോ വികാരങ്ങള്‍ക്കോ ഒരു വിലയും കല്‍പ്പിക്കാതെ അധികാരമുണ്ടെന്ന് കരുതി എന്ത് ധിക്കാരവും കാണിക്കാമെന്ന നിലപാട് ബിജെപി കൂച്ചുവിലങ്ങിടുമെന്നും അദ്ദേഹം പറഞ്ഞു .കെ റെയില്‍ സമരം പുതിയ രൂപത്തില്‍ വരുമെന്നും ജനങ്ങളുടെ വികാരത്തിനൊത്ത് ബിജെപി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു .

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ .വി.കെ സജീവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു .ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ് , സംസ്ഥാന വൈസ് പ്രസിഡന്റ് വി വി രാജന്‍ , ദേശീയ കൗണ്‍സില്‍ അംഗം കെ.പി. ശ്രീശന്‍ മാസ്റ്റര്‍ , സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.ശ്രീകാന്ത് , അഡ്വ .കെ പി പ്രകാശ് ബാബു ,ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍ പി രാധാകൃഷ്ണന്‍ , സംസ്ഥാന സമിതി അംഗം കെ . നാരായണന്‍ മാസ്റ്റര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇ പ്രശാന്ത് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു .

ഉദ്ഘാടന പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍ മാസ്റ്റര്‍ സ്വാഗതവും പയ്യോളി മണ്ഡലം പ്രസിഡന്റ് എ കെ ബൈജു നന്ദിയും പ്രകാശിപ്പിച്ചു . തുടര്‍ന്ന് നടന്ന അഞ്ചു വിഷയങ്ങളില്‍ ദേശീയ കൗണ്‍സില്‍ അംഗം കെ .പി ശ്രീശന്‍ മാസ്റ്റര്‍ , ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി സദാനന്ദന്‍ മാസ്റ്റര്‍ , പാലക്കാട് മേഖല പ്രസിഡന്റ് വി .ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ , കോഴിക്കോട് മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ , മേഖല സംഘടനാ സെക്രട്ടറി ജി .കാശിനാഥ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40132/bjp-district-study-camp-begins-at-iringal-sargalaya-craft-village)