---
title: "ചോറോട് നെല്ലിയാങ്കരയിലെ 25 ാം നമ്പര്‍ റേഷന്‍ കട  നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക്"
english_title: "Ration Shop No. 25, Nelliyankara, Chorode To the renovated new building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40146/ration-shop-no-25-nelliyankara-chorode-to-the-renovated-new-building"
published_at: "2022-04-30T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d435f56d9d_chorode ration shop.jpg"
keywords: []
---

# ചോറോട് നെല്ലിയാങ്കരയിലെ 25 ാം നമ്പര്‍ റേഷന്‍ കട  നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക്

> **Lead Summary:** വടകര : ചോറോട് നെല്ലിയാങ്കരയില്‍ പ്രവര്‍ത്തിക്കുന്ന 25 നമ്പര്‍ റേഷന്‍ കട നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം നടന്നു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ ഉദ്ഘാടനം നിര്‍വഹിച്ചു. വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍ ടി സി അധ്യക്ഷത വഹിച്ചു. ഞ്ചായത്ത് മെമ്പര്‍ ലളിത ആദ്യ വില്‍പ്പനയും മധുസൂദനന്‍ കെ മുഖ്യാതിഥിയുമായി.

## Article Content

വടകര : ചോറോട് നെല്ലിയാങ്കരയില്‍ പ്രവര്‍ത്തിക്കുന്ന 25 നമ്പര്‍ റേഷന്‍ കട നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം നടന്നു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ ഉദ്ഘാടനം നിര്‍വഹിച്ചു. വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍ ടി സി അധ്യക്ഷത വഹിച്ചു. ഞ്ചായത്ത് മെമ്പര്‍ ലളിത ആദ്യ വില്‍പ്പനയും മധുസൂദനന്‍ കെ മുഖ്യാതിഥിയുമായി.

റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ നിജിന്‍ ടി വി,ശ്രീധരന്‍ കെ.കെ,കുഞ്ഞികൃഷ്ണന്‍ കെ പി ,പൊതു പ്രവര്‍ത്തകരായ ബാബു വി കെ, സതീശന്‍ കുരിയാടി, ശ്യാം രാജ് ലൈസന്‍സി ജിതേഷ് കുമാര്‍ എന്നിവരും സംസാരിച്ചു.

താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാരായ പ്രമീള പി പി, രാകേഷ് കെ, അണിമ എ ആര്‍, ശ്രീ കാവ്യ എം, ഗിരീഷ് കെ, പ്രജിത്ത് ഒ കെ എന്നിവരും പങ്കെടുത്തു. 300 സ്‌ക്വയര്‍ഫീറ്റില്‍ അധികം വലിപ്പമുള്ള തറയും ചുമരും ടൈല്‍ പാകി ഭംഗിയാക്കിയ ആധുനികരീതിയില്‍ മനോഹരമാക്കിയിട്ടുള്ളതാണ് പുതിയ കെട്ടിടം. ഇവിടെ ഉപഭോക്താക്കള്‍ക്ക് കാത്ത് നില്‍കാനും സൗകര്യപ്രദമായി റേഷന്‍ വാങ്ങിക്കുന്നതിനുമുള്ള എല്ലാ സൗകര്യവുമുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40146/ration-shop-no-25-nelliyankara-chorode-to-the-renovated-new-building)