---
title: "നാദാപുരം റോഡ് അണ്ടർപാസ്സ്‌: നിർമ്മാണം ഓഗസ്റ്റിൽ പുനഃരാരംഭിക്കും  "
english_title: "Nadapuram Road Underpass: Construction will resume in August"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40153/nadapuram-road-underpass-construction-will-resume-in-august"
published_at: "2022-04-30T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d4e61d1170_nadapuram road.jpg"
keywords: []
---

# നാദാപുരം റോഡ് അണ്ടർപാസ്സ്‌: നിർമ്മാണം ഓഗസ്റ്റിൽ പുനഃരാരംഭിക്കും  

> **Lead Summary:** **വടകര : **ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനു സമീപമുള്ള റെയിൽവേ അണ്ടർപാസ്സ്‌ നിർമ്മാണം ഓഗസ്റ്റിൽ പുനഃരാരംഭിക്കുമെന്നു പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ കെ. മുരളീധരൻ എം.പിയെ അറിയിച്ചു.

## Article Content

**വടകര : **ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനു സമീപമുള്ള റെയിൽവേ അണ്ടർപാസ്സ്‌ നിർമ്മാണം ഓഗസ്റ്റിൽ പുനഃരാരംഭിക്കുമെന്നു പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ കെ. മുരളീധരൻ എം.പിയെ അറിയിച്ചു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിർമ്മാണം നിർത്തിവെച്ചിരിക്കുകയായിരുന്നു. മഴക്കാലം നീണ്ടുപോയതും നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് കെ. മുരളീധരൻ.എം.പി റെയിൽവേ അധികാരിയുമായി ബന്ധപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40153/nadapuram-road-underpass-construction-will-resume-in-august)