---
title: "വടകരയില്‍ മാധ്യമ പ്രവര്‍ത്തകനേയും ഭാര്യയേയും  ഭീഷണിപ്പെടുത്തിയ കേസില്‍  3 പേര്‍ അറസ്റ്റില്‍"
english_title: "Journalist and wife In the case of intimidation 3 arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4016/journalist-and-wife-in-the-case-of-intimidation-3-arrested"
published_at: "2021-10-07T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ef2ea53af5_arreset .jpg"
keywords: []
---

# വടകരയില്‍ മാധ്യമ പ്രവര്‍ത്തകനേയും ഭാര്യയേയും  ഭീഷണിപ്പെടുത്തിയ കേസില്‍  3 പേര്‍ അറസ്റ്റില്‍

> **Lead Summary:** വടകര : ഹോട്ടലിനുമുന്നില്‍ നില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകന്റെയും ഗര്‍ഭിണിയായ ഭാര്യയുടെയും ചിത്രം മൊബൈല്‍ഫോണില്‍ പകര്‍ത്തിയതിനു പിന്നാലെ മൂന്നംഗസംഘം ഇരുവരെയും അസഭ്യംപറയുകയും ചിത്രം മോര്‍ഫ്‌ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. .തളിപ്പറമ്പ് സ്വദേശി കുറ്റ്യേരി തലോറ തായാറത്ത് വളപ്പിൽ ഷിബു മോൻ,വടകര ഇരിങ്ങൽ ആറാണ്ടക്കൽ വിപിൻ,പേരാമ്പ്ര മഠത്തിൽ അജേഷ്എന്നിവരെയാണ് വടകര എസ് ഐ,എം നിജേഷ് അറസ്റ്റ് ചെയ്തത്.

## Article Content

വടകര : ഹോട്ടലിനുമുന്നില്‍ നില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകന്റെയും ഗര്‍ഭിണിയായ ഭാര്യയുടെയും ചിത്രം മൊബൈല്‍ഫോണില്‍ പകര്‍ത്തിയതിനു പിന്നാലെ മൂന്നംഗസംഘം ഇരുവരെയും അസഭ്യംപറയുകയും ചിത്രം മോര്‍ഫ്‌ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. .തളിപ്പറമ്പ് സ്വദേശി കുറ്റ്യേരി തലോറ തായാറത്ത് വളപ്പിൽ ഷിബു മോൻ,വടകര ഇരിങ്ങൽ ആറാണ്ടക്കൽ വിപിൻ,പേരാമ്പ്ര മഠത്തിൽ അജേഷ്എന്നിവരെയാണ് വടകര എസ് ഐ,എം നിജേഷ് അറസ്റ്റ് ചെയ്തത്.

ജന്മഭൂമി വടകര ലേഖകന്‍ ബി. നവനീതകൃഷ്ണനാണ് വടകര പോലീസില്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ വടകര എം.ആര്‍.എ. ഹോട്ടലിനുമുന്നിലാണ് സംഭവം. ഇവിടെ ഭാര്യയ്‌ക്കൊപ്പം ഭക്ഷണത്തിന് ഓര്‍ഡര്‍ചെയ്ത് പാഴ്‌സല്‍ കൗണ്ടറിനുമുന്നില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍വന്ന് മൊബൈല്‍ഫോണില്‍ ഇരുവരുടെയും ചിത്രങ്ങളെടുത്തു. പുറത്തേക്കുപോയ ഇയാളെ വിളിച്ച് കാര്യങ്ങള്‍ ചോദിക്കുകയും ഫോണ്‍ പരിശോധിക്കുകയും ചെയ്തപ്പോള്‍ മൂന്നുചിത്രങ്ങള്‍ കണ്ടു. ഇത് ഡിലീറ്റ് ചെയ്യിപ്പിച്ചശേഷം തിരികെ ഹോട്ടലിലെത്തി ഭക്ഷണംവാങ്ങി പുറത്തിറങ്ങിയപ്പോള്‍ ഫോട്ടോയെടുത്തയാളും സുഹൃത്തുക്കളും എത്തി തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഡിലീറ്റ് ചെയ്ത ഫോട്ടോ തിരിച്ചെടുത്ത് മോര്‍ഫ്‌ചെയ്ത് പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപെടുത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4016/journalist-and-wife-in-the-case-of-intimidation-3-arrested)