---
title: "പുണ്യ മാസത്തില്‍ അശരണര്‍ക്ക് തണലേകി ഓട്ടോ തൊഴിലാളികള്‍"
english_title: "stu workers relief action in eramala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40180/stu-workers-relief-action-in-eramala"
published_at: "2022-04-30T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d70c2b47cc_riyas kunyil.jpg"
keywords: []
---

# പുണ്യ മാസത്തില്‍ അശരണര്‍ക്ക് തണലേകി ഓട്ടോ തൊഴിലാളികള്‍

> **Lead Summary:** **ഓര്‍ക്കാട്ടേരി: ** പുണ്യ മാസത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി എസ് ടിയു പ്രവര്‍ത്തകര്‍. സി എച്ച് സെന്റ്ര്‍ & തണല്‍ ഡയാലിസ് സെന്ററിനു വേണ്ടി എസ് ടിയു (ഓട്ടോ സെക്ഷന്‍) ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം നടത്തി.

## Article Content

**ഓര്‍ക്കാട്ടേരി: ** പുണ്യ മാസത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി എസ് ടിയു പ്രവര്‍ത്തകര്‍. സി എച്ച് സെന്റ്ര്‍ & തണല്‍ ഡയാലിസ് സെന്ററിനു വേണ്ടി എസ് ടിയു (ഓട്ടോ സെക്ഷന്‍) ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം നടത്തി.

ഓട്ടോ തൊഴിലാളികള്‍ കാരുണ്യ യാത്രയില്‍ സമാഹരിച്ച സംഖ്യ മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുള്ളക്ക് എസ് ടിയു ഏറാമല പഞ്ചായത്ത് സെക്രട്ടറി അഷ്‌റഫ് കോറോത്ത് കൈമാറി.

ചടങ്ങില്‍ പി.പി ജാഫര്‍, കെ.ഇ ഇസ്മയില്‍,പി.കെ ജമാല്‍,റിയാസ് കുനിയില്‍,ഇസ്മയില്‍ കെ.പി,സഫീര്‍ സി.ടി എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40180/stu-workers-relief-action-in-eramala)