---
title: "ശുദ്ധി ക്രിയകള്‍ കഴിഞ്ഞു: തോടന്നൂര്‍  മഹാദേവക്ഷേത്രത്തില്‍ ഇന്ന് ആറാട്ടിന് കൊടിയേറ്റം"
english_title: "Purification is over: Thodannur The flag will be hoisted at the Mahadeva Temple today at 6 p.m."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40210/purification-is-over-thodannur-the-flag-will-be-hoisted-at-the-mahadeva-temple-today-at-6-pm"
published_at: "2022-05-01T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e0c65940b3_mahadeva temple.jpg"
keywords: []
---

# ശുദ്ധി ക്രിയകള്‍ കഴിഞ്ഞു: തോടന്നൂര്‍  മഹാദേവക്ഷേത്രത്തില്‍ ഇന്ന് ആറാട്ടിന് കൊടിയേറ്റം

> **Lead Summary:** **വടകര: **കഴിഞ്ഞ രണ്ടു ദിവസമായി ക്ഷേത്രത്തില്‍ നടന്നുവരുന്ന ശുദ്ധി ക്രിയകള്‍ പൂര്‍ത്തിയായതോടെ തോടന്നൂര്‍ മഹാദേവക്ഷേത്രം ഇന്ന് ആറാട്ട് മഹോത്സവ കൊടിയേറ്റ് ലഹരിയില്‍.

## Article Content

**വടകര: **കഴിഞ്ഞ രണ്ടു ദിവസമായി ക്ഷേത്രത്തില്‍ നടന്നുവരുന്ന ശുദ്ധി ക്രിയകള്‍ പൂര്‍ത്തിയായതോടെ തോടന്നൂര്‍ മഹാദേവക്ഷേത്രം ഇന്ന് ആറാട്ട് മഹോത്സവ കൊടിയേറ്റ് ലഹരിയില്‍.

രാവിലെ മുതല്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ഇന്ന് വൈകിട്ട് 6 മണിക്ക് ആറാട്ടിന് കൊടിയേറ്റും.

തുടര്‍ന്ന് കടമേരി പഞ്ചവാദ്യസംഘത്തിന്റെ തായമ്പക, കേളിക്കൈ, വിളക്കെഴുന്നള്ളത്ത് എന്നിവ നടക്കും. രാത്രി 8 മണി മുതല്‍ സംഗീത സ്മൃതി, ശ്രീശൈലം നാടു ഗൃഹത്തിന്റെ ഗാനസുധ, ഭരതനാട്യം, നൃത്തനൃത്യങ്ങള്‍, ഗാനമേള എന്നിവ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40210/purification-is-over-thodannur-the-flag-will-be-hoisted-at-the-mahadeva-temple-today-at-6-pm)